തൊഴിലില്ലായ്മക്കും കാര്‍ഷിക പ്രതിസന്ധിക്കും പരിഹാരം നിര്‍ദേശിച്ച് കോണ്‍ഗ്രസ് പ്രകടന പത്രിക
ന്യൂഡല്‍ഹി: തൊഴിലില്ലായ്മയും കാര്‍ഷികമേഖലയിലെ പ്രതിസന്ധിയും മുഖ്യവിഷയമാക്കി കോണ്‍ഗ്രസ് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി. സാമ്പത്തികഭദ്രതയും രാജ്യക്ഷേമവുമാണ് പ്രകടനപത്രികയിലെ പ്രധാന മുദ്രാവാക്യം. ജനങ്ങളുടെ പ്രധാനപ്രശ്നങ്ങള്‍ പ്രചാരണമുഖ്യധാരയില് എത്തിക്കുമെന്നും തൊഴിലില്ലായ്മ, കര്‍ഷകദുരിതം, സ്ത്രീസുരക്ഷ എന്നിവയാണ് രാജ്യം നേരിടുന്ന മുഖ്യപ്രശ്നങ്ങളെന്നും പ്രകടനപത്രികയില്‍ പറയുന്നു. ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങാന്‍ പത്ത് ദിവസം മാത്രം ബാക്കിനില്‍ക്കെ, ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്, യു.പി.എ അധ്യക്ഷ സോണിയാഗാന്ധി, മുതിര്‍ന്ന നേതാക്കളായ പി.ചിദംബരം, എ.കെ ആന്റണി എന്നിവര്‍ ഉള്‍പ്പെടെ നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് പരിപാടി നടന്നത്.
മിനിമം വേതനം ഉറപ്പുനല്‍കുന്ന ന്യായ് പദ്ധതി, ജമ്മു കശ്മീരിനായുള്ള പ്രത്യേക വികസന പദ്ധതി, ജി.എസ്.ടി രണ്ടു സ്ലാബുകളിലേക്കു കുറയ്ക്കുക തുടങ്ങിയവയും പത്രികയിലെ പ്രധാന പ്രഖ്യാപനങ്ങളാണ്. പ്രകടനപത്രിക സത്യസന്ധമാണെന്നും ജനങ്ങളുടെ ശബ്ദമാണ് ഇതില്‍ നിഴലിക്കുന്നതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ഉല്പാദനക്ഷമതയും പുരോഗതിയും ഒരുപോലെ വര്‍ധിക്കുമെന്ന് പത്രിക പുറത്തിക്കിയ ശേഷം ഡോ. മന്മോഹന് സിങ് പറഞ്ഞു. രാജ്യത്തെ പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണെന്നും 7.70 കോടി ജോലിയാണ് മോദി സര്‍ക്കാരിനു കീഴില്‍ നഷ്ടപ്പെട്ടതെന്നും പി.ചിദംബരവും പറഞ്ഞു. പ്രകടന പത്രിക പുറത്തിറക്കുന്നതിന് മുന്നോടിയായി ലക്ഷ്യങ്ങള്‍ അക്കമിട്ടു നിരത്തിയുള്ള വീഡിയോയും കോണ്‍ഗ്രസ് പുറത്തിറക്കി.
LIVE: Congress President @RahulGandhi launches 2019 Manifesto. #CongressManifesto2019 https://t.co/th35WGsl63
— Congress (@INCIndia) April 2, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."