തടിക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി
കായംകുളം: ട്രഷറി വളപ്പില്‍ കൂട്ടിയിട്ടിരുന്ന തടിക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. പൊലിസ്റ്റേഷനോട് ചേര്‍ന്നുള്ള ട്രഷറിയുടെ വളപ്പില്‍ ചപ്പുചവറുകള്‍ക്ക് തീപിച്ച് കൂട്ടിയിട്ടിരുന്ന തടികളിലേക്ക് തീ വ്യാപിക്കുകയായിരുന്നു.
തീ ആളിക്കത്തുന്നത് കണ്ട് സമീപമുള്ള കടക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമന സേന എത്തിയാണ് ആളിക്കത്തിക്കൊണ്ടിരുന്ന തീ അണച്ചത്.
പകല്‍ ആയതിനാല്‍ ദുരന്തം ഒഴിവായി. ട്രഷറിക്ക് സമീപം നിന്നിരുന്ന മരത്തിന്റെ ശിഖരങ്ങള്‍ ഒരുവര്‍ഷത്തിന് മുമ്പ് വെട്ടി വളപ്പില്‍തന്നെ കൂട്ടിയിട്ടിരിക്കുകയായിരുന്നു.
കടുത്ത വേനലില്‍ ഉണങ്ങിയ തടികള്‍ക്കൊപ്പം കിടന്ന ചപ്പ്ചവറുകള്‍ക്ക് മുകളിലേക്ക് ആരോ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞതാണ് തീപിടുത്തത്തിനു കാരണമായത്.
ട്രഷറി വളപ്പില്‍നിന്ന് തടികളും മാലിന്യങ്ങളും നീക്കം ചെയ്യാത്തതാണ് തീപിടുത്തത്തിനു കാരണമായതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറോളം കെ.പി റോഡില്‍ ഗതാഗതം തടസപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."