ആദ്യം സ്വന്തം ഭാര്യയോട് നീതി കാണിക്കൂ, എന്നിട്ടു മതി നാട്ടിലെ മുസ്‌ലിം സഹോദരിമാരുടെ നീതിക്കായുള്ള പോരാട്ടം- മുത്വലാഖില്‍ മോദിക്കെതിരെ അക്ബറുദ്ദീന്‍ ഉവൈസി
ന്യൂഡല്‍ഹി: മുത്വലാഖ് ബില്ലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഓള്‍ ഇന്ത്യ മുസ്‌ലിമീന്‍ നേതാവ് അക്ബറുദ്ദീന്‍ ഉവൈസി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ ക്യാംപയിന്റെ ഭാഗമായി എല്‍. സ്റ്റേഡിയത്തില്‍ നടത്തിയ പ്രസംഗത്തിനിടെ മുത്തലാഖുമായി ബന്ധപ്പെട്ട് മോദി നടത്തിയ പരാമര്‍ശത്തിനെതിരെയാണ് അക്ബറുദ്ദീന്‍ ഉവൈസി രംഗത്തെത്തിയത്.
മുസ്‌ലിം സ്ത്രീകളുടെ പുരോഗമനത്തിന് വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും മുത്തലാഖ് ബില്‍ പാസ്സാക്കുക വഴി മുസ്‌ലിം സ്ത്രീകള്‍ക്ക് നീതി ലഭിക്കാന്‍ വേണ്ടിയാണ് താന്‍ നിലകൊണ്ടതെന്നുമായിരുന്നു മോദിയുടെ പരാമര്‍ശം. മുസ്‌ലീം സമുദായത്തിലെ ഇത്തരം കൊള്ളരുതായ്മകള്‍ക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകും.മുസ് ലിം സ്ത്രകളുടെ നീതിക്കു വേണ്ടി ബി.ജെ.പി നിലകൊള്ളും. ഇതായിരുന്നു മോദി പറഞ്ഞത്.
' യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ മുസ്‌ലിം സഹോദരിമാരെ കുറിച്ചോര്‍ത്തും മുത്തലാഖിനെ കുറിച്ചോര്‍ത്തും പ്രധാനമന്ത്രി വിഷമിക്കുന്നുണ്ടോ. മോദി അദ്ദേഹത്തിന്റെ ഭാര്യയോട് എന്തെങ്കിലും നീതി കാണിച്ചിട്ടുണ്ടോ? അവര്‍ക്ക് എന്തെങ്കിലും അവകാശം നല്‍കിയിട്ടുണ്ടോ? ' അക്ബറുദ്ദീന്‍ ചോദിച്ചു.
ത്വലാഖിന്റെ പേരില്‍ നടക്കുന്ന തിന്മകളില്‍ നിന്ന് തങ്ങളുടെ സഹോദരിമാര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ.ഐ.എം.ഐ.എമ്മിനെതിരായ മോദിയുടെ പ്രസ്താവനയേയും അക്ബറുദ്ദീന്‍ വിമര്‍ശിച്ചു. വികസനം എത്തിനോക്കിയിട്ടില്ലെന്ന് മോദി പറയുന്ന ഹൈദരാബാദിന്റെ ഭാഗത്തു തന്നെയാണ് മിഷന്‍ ശക്തി വിജയിപ്പിച്ച ഡി.ആര്‍ഡി.ഒ ഉള്ളതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ഹൈദരാബാദിന്റെ വികസനത്തിന്റെയും സമൃദ്ധിയുടേയും വേഗം കുറക്കുന്നവരാണ് എ.ഐ.എം.ഐ.എം എന്നാണ് ഇന്നലത്തെ ചായക്കടക്കാരനും ഇന്നത്തെ കാവല്‍ക്കാരനുമായ മോദി ആരോപിക്കുന്നത്. എന്നാല്‍ ചായ ചായ എന്നു പറയാനല്ലാതെ അദ്ദേഹതേതിന് എന്തറിയാം- ഉവൈസി പരിഹസിച്ചു. ഹൈദരാബാദ് നഗരത്തില്‍ പാര്‍ട്ടി നടത്തിയ വികസനങ്ങള്‍ ജനങ്ങള്‍ക്ക് അറിയാമെന്നും ചായ് ചായ് എന്ന് മാത്രം പറയാന്‍ അറിയുന്ന മാദിക്ക് അതൊന്നും മനസിലാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."