HOME
DETAILS

കര്‍ഷകദുരിതം ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങള്‍ കുത്തിയിരുപ്പ് സമരം നടത്തി

  
backup
April 21 2017 | 20:04 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%82-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a


ആലപ്പുഴ:  ജില്ലയിലെ കാര്‍ഷിക മേഖലയില്‍ നിത്യേന ദുരിതങ്ങള്‍ നിറയുമ്പോള്‍ ആലപ്പുഴ ജില്ലാ പഞ്ചായത്തിന് കര്‍ഷകരുടെ പ്രയാസങ്ങള്‍ കാണാന്‍ കണ്ണില്ലാത്തത് ഖേദകരമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോണ്‍ തോമസ് കുറ്റപ്പെടുത്തി. വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന കേന്ദ്ര സംഘം ആലപ്പുഴ ജില്ലയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്തിന്റെ പ്രതിഷേധം അടിയന്തിര പ്രമേയമായി അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ജോണ്‍ തോമസ്.
കുട്ടനാട്, അപ്പര്‍കുട്ടനാട്, ഓണാട്ടുകര എന്നീ മേഖലകളിലായി ജില്ലയില്‍ 40000 ഹെക്ടര്‍ കൃഷിസ്ഥലത്ത് 57 കോടി രൂപയുടെ കൃഷിനാശമുണ്ടായ സാഹചര്യം നിലനില്‍ക്കെയാണ് കേന്ദ്ര സംഘം ആലപ്പുഴയെ അവഗണിച്ചത്.
ജില്ലയില്‍ നാല് മന്ത്രിമാരുണ്ടായിട്ടും ആലപ്പുഴയുടെ അടിയന്തര വിഷയങ്ങളില്‍ ഇടപെടാന്‍ ഭരണാധികാരികള്‍ തയാറാകുന്നില്ലെന്ന് പ്രമേയത്തെ പിന്തുണച്ച് സംസാരിച്ച ഡെപ്യൂട്ടി ലീഡര്‍ ജോജി ചെറിയാന്‍ പറഞ്ഞു. അടിയന്തര പ്രമേയം ഐക്യകണ്‌ഠേന അംഗീകരിക്കാന്‍ പ്രസിഡന്റ് അനുവദിച്ചില്ല. തുടര്‍ന്ന് യു.ഡി.എഫ് അംഗങ്ങള്‍ സഭയില്‍ നിന്നു ഇറങ്ങിപ്പോയി.
നേരത്തെയും ഭക്ഷ്യ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പ്രമേയം ചര്‍ച്ചയ്ക്കു വന്നപ്പോള്‍ അംഗീകരിക്കാന്‍ തയാറാകാതിരുന്ന ജില്ലാ പഞ്ചായത്ത് ഭരണസമിതി, കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന് ചൂട്ടു കത്തിക്കുന്ന പണിയാണെടുക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് യു.ഡി.എഫ്.പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എ.ആര്‍.കണ്ണനും അഭിപ്രായപ്പെട്ടു.
തുടര്‍ന്ന്  പ്രതിപക്ഷ അംഗങ്ങള്‍ കലക്ടറേറ്റ് പടിക്കല്‍ കുത്തിയിരുന്നു നടത്തിയ പ്രതിഷേധ സമരം സി.സി.സി പ്രസിഡന്റ് അഡ്വ. എം. ലിജു ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ  എ.എ ഷുക്കൂര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബബിതാ ജയന്‍, ബിനു ഐസക് രാജു, അരിതാ ബാബു, ഡി.സി.സി ഭാരവാഹികളായ സുബ്രഹ്മണ്യദാസ്, ഉണ്ണികൃഷണന്‍, കര്‍ഷക കോണ്‍ഗ്രസ് നേതാക്കളായ ജോര്‍ജ്ജ് കരാച്ചിറ, മാത്യു ചെറുപറമ്പന്‍, പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹാമിദ്, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേശ്വരി കൃഷ്ണന്‍ ഉള്‍പ്പെടെ നിരവധിപേര്‍ സമര പരിപാടിക്ക് പിന്തുണ അറിയിച്ച് കലക്ടറേറ്റ് പടിക്കല്‍ എത്തിച്ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് യോഗത്തില്‍ നിന്നു മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കിയത് യു.ഡി.എഫ് കുറ്റപ്പെടുത്തി.  ഇത്തരം തീരുമാനം കേട്ടുകേള്‍വിയില്ലാത്ത ഹീനമായ നടപടിയാണെന്നും ഇതിനെതിരേ  യു.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി  പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് തുലാവർഷം ദുർബലം; കണ്ണൂരിൽ കടുത്ത ചൂട്

Kerala
  •  a month ago
No Image

പ്രചാരണത്തില്‍ ആരാധനാലയങ്ങളും മതചിഹ്നങ്ങളും ഉപയോഗിച്ചു; പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി

Kerala
  •  a month ago
No Image

ഫുജൈറയില്‍ പരിശീലന വിമാനം തകര്‍ന്ന് പൈലറ്റിന് ദാരുണാന്ത്യം; ട്രെയിനിക്കായി തിരച്ചില്‍

uae
  •  a month ago
No Image

മന്ത്രിസഭ പുന:സംഘടിപ്പിച്ച് ഖത്തര്‍; സുപ്രധാന വകുപ്പുകള്‍ക്ക് പുതിയ മന്ത്രിമാര്‍

qatar
  •  a month ago
No Image

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ തുടര്‍ച്ചയായി അറസ്റ്റ് ചെയ്യുന്നു; ശ്രീലങ്കക്കെതിരെ വിമര്‍ശനവുമായി സ്റ്റാലിന്‍

National
  •  a month ago
No Image

വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ചൈനയില്‍ 35 പേര്‍ മരിച്ചു

International
  •  a month ago
No Image

ഫലസ്തീന്‍ ലബനാന്‍ വിഷയങ്ങള്‍; ചര്‍ച്ച നടത്തി ഇറാന്‍ പ്രസിഡണ്ടും സഊദി കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

ബഹ്‌റൈനില്‍ ആകാശവിസ്മയങ്ങളുടെ മൂന്ന് നാളുകള്‍; ഇന്റര്‍നാഷണല്‍ എയര്‍ഷോക്ക് നാളെ തുടക്കം

bahrain
  •  a month ago
No Image

പനിക്ക് സ്വയം ചികിത്സ പാടില്ല: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

തനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ

Kerala
  •  a month ago