വഴിയോര കച്ചവടത്തൊഴിലാളി ജാഥയുടെ പര്യടനം നടത്തി
വടക്കാഞ്ചേരി: വഴിയോര കച്ചവടത്തൊഴിലാളി ഫെഡറേഷന് (സി.ഐ.ടി.യു) നേതൃത്വത്തിലുള്ള അവകാശ പത്രിക സമര്‍പ്പണ സംസ്ഥാന ജാഥ തൃശൂര്‍ ജില്ലയില്‍ പര്യടനം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി ഇക്ബാല്‍ നയിക്കുന്ന ജാഥ പാലക്കാട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് തൃശൂര്‍ ജില്ലയിലേക്ക് പ്രവേശിച്ചത്.
യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ സര്‍വ്വേയിലെ അപാകതകള്‍ പരിഹരിച്ച് കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്‍കുക, ക്ഷേമനിധി ഇന്‍ഷുറന്‍സ്, ചികിത്സാ സഹായങ്ങള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജാഥ.
ഇന്നലെ രാവിലെ വടക്കാഞ്ചേരിയില്‍ നിന്ന് ആരംഭിച്ച ജില്ലാ പര്യടനത്തിന്റെ ഉദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം യു.പി ജോസഫ് നിര്‍വ്വഹിച്ചു.
സി.പി.എം ഏരിയാ സെക്രട്ടറി പി.എന്‍ സുരേന്ദ്രന് അധ്യക്ഷനായി. സേവിയാര്‍ ചിറ്റിലപ്പിള്ളി, കെ.എം മൊയ്തു, ടി.ആര് രജിത്, നഗരസഭ കൗണ്‍സിലര്‍മാരായ പ്രസീത സുകുമാരന്‍, എ.എസ് സുരേന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു. സമാപന പൊതുസമ്മേളനം വൈകീട്ട് തൃശൂര്‍ കോര്പ്പറേഷന് പരിസരത്ത് നടന്നു. ജാഥ 21 ന് തിരുവനന്തപുരത്ത് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."