അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി പയ്യന്നൂര്‍ പാസ്പോര്‍ട്ട് ഓഫിസ്
പയ്യന്നൂര്‍: അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലഞ്ഞ് പയ്യന്നൂര്‍ പാസ്പോര്‍ട്ട് ഓഫിസ്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മിച്ച പയ്യന്നൂര്‍ കേളോത്തെ പാസ്പോര്‍ട്ട് ഓഫിസിലെത്തുന്ന ജനങ്ങള്‍ക്ക് കെട്ടിടത്തില്‍ ഇരിക്കാന്‍ പോലും സൗകര്യങ്ങളില്ല.
ഉദ്യോഗസ്ഥര്‍ക്ക് ശീതീകരിച്ച മുറിയടക്കം ഉണ്ടെങ്കിലും പാസ്പോര്‍ട്ട് സംബന്ധമായ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് യാതൊരു സൗകര്യവും ഇവിടെയില്ല. കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും വയോധികരുമടക്കം നൂറുകണക്കിനാള്‍ക്കാരാണ് ദിനംപ്രതി പാസ്പോര്‍ട്ട് ഓഫിസിലെത്തുന്നത്. വെയിലെന്നോ മഴയെന്നോ ഇല്ലാതെ രാവിലെ മുതല്‍ ക്യൂ നിന്നു വേണം ഇവിടെയെത്തുന്നവര്‍ക്ക് അവശ്യങ്ങള്‍ നിറവേറ്റാന്‍. ഓഫിസിലെത്തുന്നവര്‍ക്ക് പ്രാഥമിക സൗകര്യമൊരുക്കാന്‍ പോലും അധികൃതര്‍ തയാറായിട്ടില്ല. ഓഫിസ് കെട്ടിടത്തിനുള്ളിലെ ഏക ശൗചാലയം അധികൃതര്‍ പൂട്ടിയിടുകയും ചെയ്തു. പാസ്പോര്‍ട്ട് ഓഫിസിലെത്തുന്നവര്‍ക്ക് വേണ്ടുന്ന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതില്‍ ഏറെ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."