പിണറായി വിജയന് സര്‍ സി.പിയുടെ അവസ്ഥയുണ്ടാകും: ഉമ്മന്‍ ചാണ്ടി
തൊടുപുഴ : കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇങ്ങനെ ജനദ്രോഹ ഭരണവുമായി മുന്നോട്ടുപോയാല്‍ സര്‍ സി.പിയുടെ അവസ്ഥ ഉണ്ടാകുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഓര്‍മ്മപ്പെടുത്തി. സര്‍ സി.പിക്കുപോലും പിടിച്ചുനില്‍ക്കാനായില്ലെന്ന് പിണറായി ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് തൊടുപുഴ, കരിമണ്ണൂര്‍ ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ പൊലിസ് ഭീകരതക്കെതിരെ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് ശേഷം മുനിസിപ്പല്‍ മൈതാനിയില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.
പ്രതിപക്ഷം ഉയര്‍ത്തുന്ന എതിര്‍പ്പുകളെ അടിച്ചമര്‍ത്തുകയും ജനവികാരം അവഗണിച്ചും ഭരണം മുന്നോട്ടു കൊണ്ടുപോകാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെങ്കില്‍ ജനാധിപത്യ കേരളം ശക്തമായി പ്രതികരിക്കും.
കലാലയങ്ങളില്‍ ആകെ ഭരണപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ പൊലിസ് സംരക്ഷണത്തില്‍ വ്യാപകമായ കലാപം അഴിച്ചുവിടുകയാണ്. തൊടുപുഴയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലിസ് നടത്തുന്ന അതിക്രമങ്ങളും കള്ളക്കേസ് എടുക്കലും അവസാനിപ്പിക്കുന്നതാണ് ഉദ്യോഗസ്ഥര്‍ക്ക് നല്ലതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്ക് വഴുതുകയാണ് സര്‍ക്കാര്‍. യു ഡി എഫ് അഴിമതി കണ്ടെത്താന്‍ മന്ത്രിസഭ സബ് കമ്മറ്റി രൂപീകരിച്ചിട്ട് എന്തായെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു.
യോഗത്തില്‍ കോണ്‍ഗ്രസ് തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍, മുന്‍ ഡിസിസി പ്രസിഡന്റ്ുമാരായ റോയി കെ. പൗലോസ്, അഡ്വ. ഇ. എം. ആഗസ്തി, മുന്‍ എം എല്‍ എ മാരായ ജോസഫ് വാഴക്കന്‍, പി. പി. സുലൈമാന്‍ റാവുത്തര്‍, സി. പി. മാത്യു, അഡ്വ. എസ്. അശോകന്‍, അഡ്വ. മാത്യു കുഴല്‍നാടന്‍, എം. കെ. പുരുഷോത്തമന്‍, എ. എം. ദേവസ്യ, ആര്‍. ബാലന്‍പിള്ള, എന്‍. ഐ. ബെന്നി, ജിയോ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."