നഗ്നശരീരത്തിലെ ചിത്രരചനയും പ്രചാരണവും; രഹ്‌ന മനോജിനെഅറസ്റ്റ് ചെയ്യാന്‍ പൊലിസ്
ലാപ്‌ടോപ് പിടിച്ചെടുത്തു
കൊച്ചി: തന്റെ നഗ്നശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിക്കുകയും അത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ആക്ടിവിസ്റ്റ് രഹ്‌ന മനോജിന്റെ വീട്ടില്‍ നിന്നും ലാപ്‌ടോപ്പും മറ്റും പൊലിസ് പിടിച്ചെടുത്തു. സംസ്ഥാന ബാലാവകാശ കമ്മിഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് രഹ്‌നയെ അറസ്റ്റ് ചെയ്യാനെത്തിയതായിരുന്നു എറണാകുളം സൗത്ത് പൊലിസ്. പനമ്പള്ളി നഗറില്‍ ഇവര്‍ താമസിക്കുന്ന ബി.എസ്.എന്‍.എല്‍ ക്വാര്‍ട്ടേഴ്‌സില്‍ ഇന്നലെ ഉച്ചയോടെയാണ് ഇന്‍സ്‌പെക്ടര്‍ അനീഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റിനായെത്തിയത്. ഈ സമയം രഹ്‌ന സ്ഥലത്തില്ലായിരുന്നു. ഇവര്‍ കോഴിക്കോട്ടെ സുഹൃത്തിന്റെ വീട്ടിലാണ്. അതിനാല്‍ ചോദ്യം ചെയ്യാന്‍ പൊലിസിന് കഴിഞ്ഞില്ല. തിരികെ എത്തുമ്പോള്‍ ഹാജരാകാന്‍ നിര്‍ദേശിച്ച പൊലിസ് വീട്ടില്‍നിന്നും കുട്ടികളുടെ പെയിന്റിങ് ബ്രഷ്, ചായങ്ങള്‍, ലാപ്‌ടോപ് തുടങ്ങിയവ കസ്റ്റഡിയിലെടുത്തു.
വിഡിയോ പ്രചരിപ്പിച്ച സംഭവം എറണാകുളം സൈബര്‍ ഡോമും പൊലിസിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പോക്‌സോ ആക്ട് സെക്ഷന്‍ 13,14,15 എന്നിവയും ഐ.ടി ആക്ടും പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. അതേസമയം, തീവ്രവാദികളെ പിടികൂടാനെന്ന പോലെയാണ് പൊലിസ് തന്റെ വീട്ടിലെത്തിയതെന്ന് രഹ്‌നയുടെ ഭര്‍ത്താവ് മനോജ് ശ്രീധര്‍ ആരോപിച്ചു.
നേരത്തെ തിരുവല്ല പൊലിസും രഹ്‌നക്കെതിരേ പോക്‌സോ, ഐ.ടി വകുപ്പുകള്‍ പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് ബാലാവകാശ കമ്മിഷന്‍ രഹ്‌നയ്‌ക്കെതിരേ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചത്. കുട്ടികള്‍ക്കു മുന്‍പിലുള്ള നഗ്നതാ പ്രദര്‍ശനംകൂടി ഉള്‍പ്പെട്ട സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം നടപടി സ്വീകരിക്കാനാണ് നിര്‍ദേശിച്ചത്. സംഭവത്തില്‍ എറണാകുളം ജില്ലാ പൊലിസ് മേധാവിയോട് വിശദമായ റിപ്പോര്‍ട്ടും കമ്മിഷന്‍ തേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."