HOME
DETAILS
MAL
ചീട്ടുകളി: അഞ്ച് ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍
backup
April 21 2017 | 20:04 PM
തൊടുപുഴ: പണംവെച്ച് ചീട്ടുകളി നടത്തിയ അഞ്ച് ഇതര സംസ്ഥാനക്കാരെ തൊടുപുഴ പൊലിസ് അറസ്റ്റ് ചെയ്തു.
ഇന്നലെ പുലര്‍ച്ചെ 5 മണിയോടെ എസ് ഐ ജോബിന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പെട്രോളിംഗ് നടത്തുന്നതിനിടയിലാണ് ഇവരെ പിടികൂടിയത്.
കീരിക്കോട് കണ്ടെത്തിക്കര കരീമിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ഇവര്‍ വാടകക്ക് താമസിച്ച് വരികയായിരുന്നു .
പിടിയിലായവരുടെ പക്കല്‍ നിന്നും 39910 രൂപ പൊലിസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളുടെ അറസ്റ്റു രേഖപ്പെടുത്തിയ ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.
കഴിഞ്ഞ അഞ്ചു മാസത്തിലേറെയായി ഇവര്‍ പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയിരുന്നതെന്ന് സമീപവാസികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."