പ്രതിഷേധിച്ചു
തൊടുപുഴ: മൂന്നാറില്‍ പാപ്പാത്തിച്ചോലയില്‍ കൈയ്യേറ്റ സ്ഥലത്ത് സ്ഥാപിച്ചിരുന്ന കുരിശ് യുദ്ധ സമാനമായ സ്ഥിതി വിശേഷം സൃഷ്ടിച്ച് തകര്‍ത്ത സംഭവത്തില്‍ യു ഡി എഫ് ജില്ലാ ചെയര്മാന് എസ് അശോകനും കണ്‍വീനര്‍ റ്റി എം സലീമും പ്രതിഷേധിച്ചു.
ജില്ലാ കലക്ടറുടേയും, ജില്ലാ പൊലിസ് മേധാവിയുടേയും, ദേവികുളം സബ്ബ് കലക്ടറുടേയും തീരുമാനങ്ങളും നിര്‍ദേശങ്ങളും അനുസരിച്ചാണ് കുരിശു തകര്‍ത്തത്.
ക്രൈസ്തവ വിശ്വാസത്തിന്റെ പ്രതീകമായ കുരിശ് തകര്‍ത്തത് മതനിന്ദയാണ്.
കൈയ്യേറ്റ ഭൂമിയിലെ കുരിശ് ക്രൈസ്തവ സഭ തന്നെ നീക്കം ചെയ്യുകയായിരുന്നു ഉചിതം.
അതിനൊന്നും തുനിയാതെ കുരിശ് തകര്‍ത്തും കൈയ്യേറ്റം ഒഴിപ്പിക്കും എന്ന് ഉദ്ഘോഷിക്കുന്നതിനോടൊപ്പം കുരിശിന്റെ പേരിലുള്ള വിവാദത്തില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ പാതി വഴിയില്‍ ഉപേക്ഷിക്കുകയാണ് സര്‍ക്കാരിന്റെ നിഗൂഢലക്ഷ്യം.
സംഭവത്തെ പറ്റി അജ്ഞത നടിക്കുന്ന മഖ്യമന്ത്രിയും സി.പി എം നേതാക്കളും റവന്യു മന്ത്രിയും സി.പി.ഐ നേതാക്കളും വാണിയനും വാണിയത്തിയും കളിച്ച് ജനങ്ങളെ വിഢികളാക്കുകയാണെന്ന് യു ഡി എഫ് നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."