കരിപ്പൂരില്‍നിന്ന് കോഴിക്കോട്ടേക്ക് യൂത്ത് കോണ്‍ഗ്രസ് ജസ്റ്റിസ് മാര്‍ച്ച്
കൊണ്ടോട്ടി: പ്രവാസികളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിവേചനത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് കോഴിക്കോട്ടേക്ക് കാല്‍നടയായി ജസ്റ്റിസ് മാര്‍ച്ച് സംഘടിപ്പിച്ചു.
കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ അധ്യക്ഷനായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എ കരിം, മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, അഡ്വ. ഫാത്തിമ റോഷ്ന, അഡ്വ. വിദ്യാ ബാലകൃഷ്ണന് സംസാരിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.എസ് ശബരീനാഥന് എം.എല്‍.എ, റിയാസ് മുക്കോളി, റിജില്‍ മാക്കുറ്റി, എസ്.എം ബാലു, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വി.പി ദുല്‍ഖിഫില്‍, പി.കെ നൗഫല്‍ ബാബു, എസ്. ശരണ്യ, എം. ധനീഷ് ലാല്‍, യു.കെ അഭിലാഷ്, പി.കെ രാഗേഷ്, ഇ.പി രാജീവ്, മലപ്പുറം ജില്ലാ പ്രസിഡന്റ് ഷാജി പാച്ചേരി, സെക്രട്ടറിമാരായ പി. നിധീഷ്, എ.എം രോഹിത് അടക്കം 20 പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."