രാഹുല്‍ കേരളത്തിനു ലഭിച്ച സൗഭാഗ്യം: ഉമ്മന്‍ ചാണ്ടി
വടക്കാഞ്ചേരി: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് തെറ്റായ ഒരു സന്ദേശവും നല്‍കുന്നില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി.
വര്‍ഷങ്ങളായി യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുന്ന സിറ്റിങ് സീറ്റിലാണ് രാഹുല്‍ മത്സരിക്കാനെത്തുന്നത്. അതുകൊണ്ടു തന്നെ ഇടതുപക്ഷ-ബി.ജെ.പി പ്രചരണങ്ങളെല്ലാം പരാജയഭീതി മൂലമാണെന്ന് ഉറപ്പാണ്. കോണ്‍ഗ്രസുമായി അഖിലേന്ത്യാ തലത്തില്‍ ഒരു നീക്കുപോക്കും വേണ്ടെന്ന് തീരുമാനമെടുത്തത് സി.പി.എം ആണ്. അതിനു നേതൃത്വം നല്‍കിയത് കേരളത്തിലെ നേതാക്കളാണ്.
രാജ്യത്ത് കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബി.ജെ.പിയാണ്. ബി.ജെ.പിയുടെ വര്‍ഗീയതയെ തകര്‍ക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. രാഹുല്‍ ഗാന്ധിയെ പപ്പു എന്നൊക്കെ വിളിച്ച് കളിയാക്കുന്നവര്‍ക്ക് ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
വടക്കാഞ്ചേരിയില്‍ നടന്ന യു.ഡി.എഫ് അവലോകന യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സി.എം.പി നേതാവ് സി.പി ജോണ്‍, ഡി.സി.സി ഭാരവാഹികളായ കെ. അജിത് കുമാര്‍, ഷാഹിദ റഹ്്മാന്‍, രാജേന്ദ്രന്‍ അരങ്ങത്ത്, ജോണി മണിച്ചിറ, എന്‍.ആര്‍ സതീശന്‍, ജിജോ കുര്യന്‍ എന്നിവരും ഉമ്മന്‍ ചാണ്ടിയോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."