വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം നിസാമുദ്ദീന്‍ സുല്‍ത്താനും കൂട്ടാളികള്‍ക്കുമെതിരേ വീണ്ടും കേസ്
കൊച്ചി: ആലുവ ത്വരീഖത്ത് എന്ന പേരില്‍ അറിയപ്പെടുന്ന വ്യാജ ത്വരീഖത്ത് സംഘടനയുടെ ഇപ്പോഴത്തെ തലവന്‍ നിസാമുദ്ദീന്‍ സുല്‍ത്താനെതിരേ വ്യാജ രേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ അങ്കമാലി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇദ്ദേഹത്തിന്റെ പിതാവും ത്വരീഖത്ത് സ്ഥാപകനുമായ യൂസുഫ് സുല്‍ത്താന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന സ്വത്ത് വകകളാണ് മറ്റ് അവകാശികളെ കബളിപ്പിച്ച് വ്യാജ രേഖ ചമച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. നിസാമുദ്ദീന് പുറമെ സഹോദരങ്ങളായ ശംസുദ്ദീന്‍, അഹ്മദ് കബീര്‍ എന്നിവരും കേസില്‍ പ്രതികളാണ്. യൂസുഫ് സുല്‍ത്താന്റെ ഭാര്യ മറിയുമ്മ സുല്‍ത്താന്‍, മക്കളായ ശാഹിറ ശിഹാബ്, ലൈല സുല്‍ത്താന്‍, ഫാത്തിമത്ത് സുഹ്‌റ എന്നിവരാണ് പൊലിസില്‍ പരാതി നല്‍കിയത്.
യൂസുഫ് സുല്‍ത്താന്റെ ഉടമസ്ഥതയില്‍ അങ്കമാലിക്കടുത്ത് ചമ്പന്നൂരില്‍ പ്രവര്‍ത്തിക്കുന്ന രജനി ഇന്റസ്ട്രീസ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശമാണ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ഈ സ്ഥാപനത്തിന് നാല് കോടിയോളം രൂപയാണ് മതിപ്പ് വില കണക്കാക്കുന്നത്. വ്യവസായ മേഖലയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മരണപ്പെട്ടയാളുടെ രജിസ്‌ട്രേഷനൊ മറ്റ് നിയമപരമായ രേഖകളിലോ മാറ്റം വരുത്തുന്നതിന് ജീവിച്ചിരിക്കുന്ന എല്ലാ അവകാശികളുടെയും നിയമപരമായ സമ്മതവും അനുവാദ രേഖകളും വേണമെന്നിരിക്കെ പരാതിക്കാരായ നാല് അവകാശികളുടെയും വ്യാജ ഒപ്പിട്ട് സ്ഥാപനത്തിന്റെ ജി.എസ്.ടി രജിസ്‌ട്രേഷന്‍ പ്രതികളുടെ പേരിലേക്ക് മാറ്റുകയും സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം ഇവരുടെ പേരിലേക്ക് മാറ്റുന്നതിനായി ജില്ലാ വ്യവസായ സെന്ററില്‍ വ്യാജ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തിരിക്കുകയാണെന്നാണ് പരാതിയില്‍ പറയുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 403, 404, 406, 417, 418, 420, 423, 424, 465, 467, 468, 471 വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒന്നര മാസം മുന്‍പ് അങ്കമാലി സബ് ഇന്‍സ്‌പെക്ടര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്ന് ആലുവ റൂറല്‍ എസ്.പിക്ക് പരാതി സമര്‍പ്പിക്കുകയായിരുന്നു. നേരത്തെ സഹോദരിമാര്‍ നെടുമ്പാശ്ശേരി പൊലിസില്‍ നല്‍കിയ പരാതിയിലും കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."