കുമരകം ആരോഗ്യകേന്ദ്രത്തിന് അവാര്‍ഡ്
കുമരകം: കേരളസര്‍ക്കാരിന്റെ മികച്ച ആശുപത്രിക്കുള്ള കായകല്പ അവാര്‍ഡ് കുമരകം ആരോഗ്യകേന്ദ്രത്തിന്. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും വിവിധ സാമൂഹ്യസംഘടനകളുടെയും പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് ആശുപത്രിക്ക് വന്‍ കുതിപ്പ് ഉണ്ടായതെന്ന് മെഡിക്കല്‍ ഓഫിസര്‍ വര്‍ഗീസ് എബ്രഹാം പറഞ്ഞു.
കേരള സര്‍ക്കാര്‍ മികച്ച സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന് നല്കുന്ന അംഗീകാരത്തില്‍ മൂന്നാം സ്ഥാനമാണ് കായകല്പ അവാര്‍ഡ്.
കുമരകം സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ നടത്തിയ ആദരിക്കല്‍ ചടങ്ങില്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി മൈക്കിള്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ടി.കെ ശിവശങ്കരന്, കെ.എം ബാബു, പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോന്‍, എ.വി തോമസ്, കെ.ടി സൈമണ്‍, പുഷ്കരന് ആറ്റുചിറ, ശശി പുങ്കശേരി, ഡോ. വര്‍ഗീസ് എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."