ആന്റിബോഡി ദ്രുതപരിശോധന താല്‍ക്കാലികമായി നിര്‍ത്തി
തിരുവനന്തപുരം: പരിശോധനാ കിറ്റിന് ഗുണമേന്മയില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കൊവിഡ് - 19 സമൂഹ വ്യാപനം കണ്ടെത്താന്‍ നടത്തുന്ന പരിശോധനയായ ആന്റിബോഡി ദ്രുതപരിശോധന താല്‍ക്കാലികമായി നിര്‍ത്തി.
ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ കിറ്റാണ് മെഡിക്കല്‍ സര്‍വിസസ് കോര്പറേഷന് വാങ്ങിയത്. ഇതു മുഴുവനും തിരിച്ചെടുക്കാന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി രാജന് കൊബ്രഗഡെ എച്ച്.എല്‍.എല്ലിന് നിര്‍ദേശം നല്കി.സമൂഹ വ്യാപനം കണ്ടെത്താന്‍ ആദ്യഘട്ടത്തില്‍ 10,000 പേരെ പരിശോധിച്ചിരുന്നു. ആശുപത്രി ജീവനക്കാര്‍, പൊലിസുകാര്‍ എന്നിവരടക്കം ഹൈറിസ്ക് വിഭാഗത്തില്‍ പെട്ടവര്‍ക്കൊപ്പം അല്ലാത്തവരെയും പരിശോധിച്ചിരുന്നു. പരിശോധിച്ച പലര്‍ക്കും ഐ.ജി.ജി പൊസിറ്റീവാണെന്ന് കണ്ടെത്തി. തുടര്‍ന്ന് രണ്ടാം ഘട്ടത്തിലേക്കായി എച്ച്.എല്‍.എല്ലില്‍ നിന്ന് 15,000 കിറ്റുകള്‍ കൂടി വാങ്ങിയിരുന്നു. ഈ കിറ്റുകള്‍ പബ്ലിക് ഹെല്‍ത്ത് ലാബില്‍ പരിശോധിച്ചപ്പോഴാണ് കിട്ടുന്ന ഫലങ്ങള്‍ കൂടുതലും ഐ.ജി.ജി പൊസിറ്റീവാണെന്ന് കണ്ടെത്തിയത്. സെന്‍സിറ്റിവിറ്റി കുറഞ്ഞതാകാം ഇതിനു കാരണമെന്നു ചൂണ്ടിക്കാട്ടി ലാബില്‍ നിന്ന് ആരോഗ്യ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കിറ്റുകള്‍ തിരിച്ചെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."