താല്കാലിക കാര്‍ഗോ സംവിധാനം ഉടന്‍: ഡോ. വി. തുളസീദാസ്
കണ്ണൂര്‍: ഏതൊരു രാജ്യാന്തര വിമാനത്താവളത്തിന്റെയും പ്രധാന ഘടകം എയര്‍ കാര്‍ഗോ ആണെന്ന് കിയാല്‍ എം.ഡി വി. തുളസീദാസ്. കേരളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ പഴം, പച്ചക്കറികളും പൂവുമാണു കയറ്റുമതി ചെയ്യുന്നത്. കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളിലും കയറ്റുമതി കൂടുതല്‍ പഴവും പച്ചക്കറിയുമാണ്.
ഇതു മുന്നില്‍ക്കണ്ടാണു വിമാനത്താവത്തില്‍ കാര്‍ഗോ കോംപ്ലക്സ് ഒരുക്കുന്നത്. ഇതിനായി ടെന്‍ഡര്‍ നല്‍കിക്കഴിഞ്ഞു. കാര്‍ഗോ കോംപ്ലക്സ് പൂര്‍ത്തിയാകുന്നതിനു മുമ്പ് വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുന്നതിനാല്‍ താല്കാലിക കാര്‍ഗോ സംവിധാനം ഉടന്‍ ഒരുക്കും.
കാര്‍ഷിക ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുമ്പോള്‍ കേടുകൂടാതെ സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. കാര്‍ഷിക ഉത്പന്നങ്ങള്‍ക്കു പുറമെ ഭാവിയില്‍ മത്സ്യവും ഇറച്ചിയും കയറ്റി അയക്കാനുള്ള സാധ്യതയും കൈവരും. ഇതു മുന്നില്‍ കണ്ട് എയര്‍ കാര്‍ഗോ കോംപ്ലക്സില്‍ കോള്‍ഡ് സ്റ്റോറേജും ഒരുക്കും.
സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളില്‍ സ്വീകാര്യമായ കാര്‍ഷിക ഉത്പന്നങ്ങളും കണ്ണൂരില്‍ നിന്നു കയറ്റി അയക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."