വിസാതട്ടിപ്പ്: യുവാവിനെ തടഞ്ഞുവച്ച കേസില്‍ പ്രതിയെ തമിഴ്നാട്ടിലെത്തിച്ച് തെളിവെടുത്തു
ഹരിപ്പാട്: വിസാതട്ടിപ്പ് നടത്തിയ യുവാവിനെ തടഞ്ഞുവെച്ച കേസിലെ മുഖ്യ പ്രതിയെ തമിഴ്നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
തിരുനല്‍വേലിയിലെ പനഗൂടി സൗത്ത് സട്രീറ്റിലുളള ആന്റണി രാജി(33)നെയാണ് തെളിവെടുപ്പിനായി കൊണ്ടുപോയത്. മലേഷ്യയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ഒരുകോടി രൂപയോളം തട്ടിയെടുത്ത കേസിലെ പ്രതിയായ കായംകുളം കീരിക്കാട് തെക്ക് വാലയ്യത്ത് പവിശങ്കറിനെ(29)യാണ് തിരുനല്‍വേലിയിലെ പനഗുടി പുഷ്പവാനത്തുളള കൃഷി തോപ്പിലാണ് ആന്റണി രാജ് ഉള്‍പ്പെടെ ഉള്ള സംഘം തടഞ്ഞുവെച്ചത്.
ഈ കേസില്‍ തമിഴ് നാട്ടുകാരായ ക്രിസ്തുരാജ്, ജയപാല്‍, ലിംഗതുരൈ, തിയോഡര്‍, നിഷാന്ത് എന്നീ അഞ്ചുപേരെ കൂടി ഇനി പിടികൂടാനുണ്ട്. ഇവര്‍ ഒളിവിലാണ്.
ഭാര്യ നല്കിയ പരാതിയെ തുടര്‍ന്ന് കനകക്കുന്ന് എസ്.ഐ. ജി.സുരേഷ്കുമാറിന്റെ നേതൃത്വത്തിലുളള സംഘം അവിടെയെത്തി ഇയാളെ മോചിപ്പിക്കുകയായിരുന്നു. വിസ തട്ടിപ്പ് കേസില്‍ പവിശങ്കര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."