പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ അറ്റകുറ്റപണികള്‍ ഉടന്‍ ആരംഭിക്കും
ഈരാറ്റുപേട്ട: പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ ഗതാഗത യോഗ്യമല്ലാത്ത വിവിധ റോഡുകളുടെ അറ്റകുറ്റപണികളും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കുമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. പി.സി ജോര്‍ജ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവര്‍ത്തികളുടെ പുരോഗതിയും യോഗം വിലയിരുത്തി.
റോഡുകളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പൂഞ്ഞാര്‍ - കൈപ്പള്ളി - ഏന്തയാര്‍ (103 ലക്ഷം), ഈരാറ്റുപേട്ട - ചേന്നാട് - മാളിക റോഡ് (83 ലക്ഷം), തേവരുപാറ - ആനിയിളപ്പ് റോഡ് (32 ലക്ഷം), പൂഞ്ഞാര്‍ - പെരിങ്ങളും - അടിവാരം (15 ലക്ഷം), കല്ലേക്കുളം - മാവടി (4 ലക്ഷം), കാവുംകടവ് - വളതുക്ക് (37 ലക്ഷം), പൂഞ്ഞാര്‍ - വെട്ടിപ്പറമ്പ് - ആനിയിളപ്പ് (37 ലക്ഷം), തീക്കോയി - ഞണ്ട്കല്ല് (10 ലക്ഷം), തീക്കോയി - മംഗളഗിരി (15 ലക്ഷം), തിടനാട് - മാളിക (20 ലക്ഷം), പൂവത്തോട് റോഡ് (48 ലക്ഷം), തിടനാട് - ഭരണങ്ങാനം (9 ലക്ഷം), പൂഞ്ഞാര്‍ - കുന്നോന്നി (8 ലക്ഷം), ചോലത്തടം - കാവാലി (4 ലക്ഷം), ഈരാറ്റുപേട്ട - വാഗമണ്‍ (20 ലക്ഷം), പാറത്തോട് - പിണ്ണാക്കനാട് (21 ലക്ഷം), കൊച്ചുവീട്ടില്‍ പീടിക - വാഴേക്കാട് - ചേന്നാട് റോഡ് (10 ലക്ഷം), മലയിഞ്ചിപ്പാറ - മന്നം - ചോറ്റി റോഡ് (5 ലക്ഷം) അല്‍മനാര്‍ ബൈപ്പാസ് (25 ലക്ഷം), റീറ്റെയ്‌നിംഗ് വാള്‍ - ചോലത്തടം (15 ലക്ഷം).
ചോറ്റി - ഊരക്കനാട് - മാളിക (25 ലക്ഷം), പൊടിമറ്റം - ഇല്ലിച്ചുവട് റോഡ് (10 ലക്ഷം), പൊടിമറ്റം - ആനക്കല്ല് ടൗണ്‍ (6 ലക്ഷം), 26-ാം മൈല്‍ - ഇടക്കുന്നം (55 ലക്ഷം), മാളിക - പാറത്തോട് (10 ലക്ഷം) ചിറ്റടി - ഇഞ്ചിയാനി (4 ലക്ഷം) മുണ്ടക്കയം - ഇളങ്കാട് (55 ലക്ഷം), ഇഞ്ചിയാനി - പുളിക്കകട (65 ലക്ഷം) എന്നീ നിലയിലാണ് റോഡു നിര്‍മാണത്തിന് തുക അനുവദിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."