HOME
DETAILS
MAL
ആന്‍ഡമാന്‍ ദ്വീപുകളില്‍ രണ്ട് മണിക്കൂറിനുള്ളില്‍ ഒന്‍പത് തവണ ഭൂചലനം
backup
April 02 2019 | 09:04 AM
ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ രണ്ട് മണിക്കൂറിനുള്ളില്‍ ഒന്‍പത് തവണ ഭൂചലനമുണ്ടായി.
4.7 മുതല്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ചലനം ഇന്നലെ രാവിലെയായിരുന്നുവെന്ന് ദേശീയ ഭൗമശാസ്ത്ര കേന്ദ്രം അറിയിച്ചു.
ഇന്നലെ പുലര്‍ച്ചെ 5.14നാണ് 4.9 രേഖപ്പെടുത്തിയ ആദ്യ ചലനമുണ്ടായത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ഭൂമികുലുക്കത്തിന്റെ പ്രഭവ കേന്ദ്രമാണ്. സംഭവത്തില്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ഭൗമ ശാസ്ത്ര കേന്ദ്രം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."