സൈന്യം മോദിസേനയെന്ന് യോഗി; പരാമര്‍ശത്തില്‍ തെര. കമ്മിഷന് വിശദീകരണം തേടി
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ 'മോദിസേന' എന്നു വിശേഷിപ്പിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം തേടി. ഗാസിയാബാദ് ജില്ലാ മജിസ്ട്രേറ്റിനോട് ഉത്തര്‍പ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫിസറാണ് പ്രസംഗം സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. പ്രസംഗത്തിന്റെ പൂര്‍ണരൂപം ഇന്നുച്ചയ്ക്കു മുന്‍പായി സമര്‍പ്പിക്കാനാണ് ഇലക്ടറല്‍ ഓഫിസറുടെ ഉത്തരവ്.
ഗാസിയാബാദില്‍ ഇന്നലെ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് യോഗി ആദിത്യനാഥ് വിവാദ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസുകാര്‍ ഭീകരര്‍ക്ക് ബിരിയാണി നല്കി സല്ക്കരിക്കുമ്പോള് മോദിജിയുടെ സേന അവര്‍ക്ക് ബോംബുകളും വെടിയുണ്ടകളുമാണ് നല്‍കുന്നതെന്നായിരുന്നു യോഗിയുടെ പ്രസംഗം. ബാലാകോട്ട് ആക്രമണത്തെ രാഷ്ട്രീയവത്കരിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന പ്രതിപക്ഷാരോപണം നിലവിലിരിക്കെയാണ് യോഗി ആദിത്യനാഥിന്റെ പരാമര്‍ശം.
പ്രസംഗത്തിനെതിരെ വിവിധ പ്രതിപക്ഷകക്ഷികള്‍ രംഗത്തുവന്നതിനു പിന്നാലെയാണ് ഇതുസംബന്ധിച്ച് കമ്മിഷന് നടപടിക്കു തുടക്കമിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."