ബിന്ദു പത്മനാഭന്‍ തിരോധാനം ഒന്നാംപ്രതി സെബാസ്റ്റ്യനെ കണ്ടെത്താനാകാതെ പൊലിസ്
ചേര്‍ത്തല : ബിന്ദു പത്മനാഭന്‍ തിരോധാന കേസിലെ ഒന്നാംപ്രതി സെബാസ്റ്റ്യനെ പൊലിസിന് കണ്ടെത്താനാകുന്നില്ല.രണ്ടാം പ്രതി മിനിയെപോലെ ഏതെങ്കിലും കോടതിയില്‍ കീഴടങ്ങുമെന്ന സൂചനയെ തുടര്‍ന്ന് പൊലിസ് ശക്തമായ നിരീക്ഷണത്തിലാണ്.
രണ്ട് ഡി.വൈ.എസ.്പിമാരുടെ നേതൃത്വത്തില്‍ വന്‍ പൊലിസാണ് ചെറിയ സംഘങ്ങളായി തിരിഞ്ഞ് രാജ്യത്തിന്റെ പലഭാഗങ്ങളിലായി തിരച്ചില്‍ നടത്തുന്നത്. എന്നാല്‍ പൊലിസ് കസ്റ്റഡിയില്‍ വീണ്ടുംവാങ്ങിയ രണ്ടാം പ്രതി ടി.മിനിയെ കുത്തിയതോട് സി.ഐ.യുടെ നേതൃത്വത്തില്‍ തെളിവെടുപ്പിനായി സേലത്തേക്ക് കൊണ്ടുപോയി.
വെള്ളിയാഴ്ച രാത്രി വൈകി ഇവിടെ എത്തി. വ്യാജ ഡ്രൈവിങ് ലൈസന്‍സ് നിര്‍മിച്ചത് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി എത്തിച്ച മിനിയുമായി ശനിയാഴ്ച സേലത്തെ ആര്‍.ടി.ഒ ഓഫിസില്‍ തെളിവെടുപ്പ് നടത്തും. വ്യാജമായി മുക്ത്യാര്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് ഹാജരാക്കിയ ബിന്ദുവിന്റെ പേരിലുള്ള ഡ്രൈവിങ് ലൈസന്‍സില്‍ മിനിയുടെ ഫോട്ടോയും തമിഴ്‌നാട്ടിലെ വിലാസവും കാണിച്ചിട്ടുണ്ട്. ഇതു വ്യാജമാണോയെന്ന് കണ്ടെത്തുന്നതിനുമാണ് പൊലീസ് സേലത്ത് എത്തിയിരിക്കുന്നത്.
സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്നു പൊലിസ് കണ്ടെടുത്ത ബിന്ദുവിന്റെ വ്യാജ എസ.്എസ്.എല്‍.സി ബുക്ക് കേസിലും മിനി പ്രതിയാണ്. ഇതിന്റെ നിര്‍മാണത്തിന് സഹായിച്ചവരെകുറിച്ചും പൊലിസ് അന്വേഷിക്കും.ബിന്ദുവിന്റെയും സെബാസ്റ്റ്യന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് അന്വേഷിക്കുകയാണ്.
മാവേലിക്കര എണ്ണയ്ക്കാട് സഹകരണ ബാങ്കില്‍ ബിന്ദു പത്മനാഭന് അക്കൗണ്ട് ഉള്ളതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
ചേര്‍ത്തലയിലെ പൊതുമേഖല ബാങ്കില്‍ സെബാസ്റ്റ്യനും അക്കൗണ്ടുണ്ട്. ബിന്ദുവിന്റെ കുടുംബപെന്‍ഷന്‍ അക്കൗണ്ട് ചേര്‍ത്തല സബ് ട്രഷറിയില്‍ നിന്നു 2005 ഒക്ടോബറില്‍ ആലപ്പുഴ ട്രഷറിയിലേക്ക് മാറ്റുകയും 2006 വരെ ഇവിടെ നിന്നു പെന്‍ഷന്‍ വാങ്ങുകയും ചെയ്തതായി വിവരംലഭിച്ചിട്ടുണ്ട്.എന്നാല്‍ ഇതുസംബന്ധിച്ച ഫയലുകളുടെ പരിശോധന പൂര്‍ത്തിയാവാത്തതിനാല്‍ ഔദ്യോഗികമായി ശനിയാഴ്ച വൈകിട്ടോടെ മാത്രമേ പൊലീസിന് വിവരം കൈമാറൂ.
ബിന്ദുവിന് നിലവില്‍ പാസ്‌പോര്‍ട്ട് ഇല്ലെന്ന വിവരമാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് പൊലീസിന്റെ നോട്ടീസിന് ചെന്നൈയില്‍ നിന്നുമാത്രമാണ് ഇനി മറുപടി ലഭിക്കാനുള്ളു. കൊച്ചി, തിരുച്ചിറപള്ളി, മധുര, കോയമ്പത്തൂര്‍ പാസ്‌പോര്‍ട്ട് ഓഫിസുകളില്‍ നിന്നു പാസ്‌പോര്‍ട്ട് വിതരണം ചെയ്തിട്ടില്ലെന്ന് ബോധ്യപ്പെട്ടതായി നര്‍ക്കോട്ടിക്ക് ഡി.വൈ.എസ്.പി എ.നസീം പറഞ്ഞു.
പ്രതിയുടെ കാര്‍ പാലായില്‍ നിന്നുംകണ്ടെത്തി
ചേര്‍ത്തല : ബിന്ദു പത്മനാഭന്റെ തിരോധാന കേസിലെ ഒന്നാം പ്രതി സെബാസ്റ്റ്യന്റെ കാര്‍ പാലായ്ക്ക് സമീപം കിടങ്ങൂരില്‍ കണ്ടെത്തി.
ഇവിടെ ട്യൂഷന്‍ സെന്ററിന്റെ ഹോസ്റ്റലിന് സമീപം മറ്റ് വാഹനങ്ങളോടൊപ്പം പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു.
മൂന്നു ദിവസമായിട്ടും കാര്‍ കൊണ്ടുപോകാതിരുന്നതോടെയാണ് നാട്ടുകാര്‍ പൊലിസില്‍വിവരം അറിയിച്ചത്. കെഎല്‍-അഞ്ച് എ.ജി.2162 റജിസ്റ്റര്‍ നമ്പരുള്ള കാറിന്റെ ഉടമ പള്ളിപ്പുറം ചെങ്ങത്തറ സെബാസ്റ്റ്യനാണെന്ന് കണ്ടെത്തിയതോടെ ചേര്‍ത്തല പൊലിസ് ഇവിടെയെത്തി കാര്‍ പൊലിസ് സ്റ്റേഷനിലേക്ക് മാറ്റി. ഫോറന്‍സിക് വിദഗ്ധരുടെ നേതൃത്വത്തില്‍ ശനിയാഴ്ച കാര്‍ പരിശോധിക്കും.
പാലായ്ക്ക് സമീപം സെബാസ്റ്റ്യന്റെ ബന്ധുവീട്ടില്‍ എത്തിയ പ്രതി കാര്‍ ഇവിടെ പാര്‍ക്ക് ചെയ്ത ശേഷം രക്ഷപ്പെട്ടതായിരിക്കുമെന്നാണ് പൊലിസ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."