HOME
DETAILS

യൂനിഫോം വിതരണം: എയ്ഡഡ് സ്‌കൂള്‍ പ്രധാനാധ്യാപകര്‍ക്ക് കിട്ടാനുള്ളത് 58 കോടി; നടപടിയില്ല

  
backup
June 26 2020 | 05:06 AM

aided-school-principals-want-to-get-rs-58-crore

കല്‍പ്പറ്റ: 2019-2020 അധ്യയന വര്‍ഷത്തില്‍ യൂനിഫോം വിതരണം ചെയ്ത വകയില്‍ സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂള്‍ പ്രധാനധ്യാപകര്‍ക്ക് കിട്ടാനുള്ളത് 57,96,64,800 രൂപ. തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പൊതുവിദ്യാഭ്യാസ വകുപ്പിനെ അധ്യാപകര്‍ സമീപിച്ചെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല.
പല അധ്യാപകരും പലയിടത്ത് നിന്നും കടം വാങ്ങിയും മറ്റുമാണ് സര്‍ക്കാരിനെ വിശ്വസിച്ച് കുട്ടികള്‍ക്ക് യൂനിഫോം വാങ്ങി നല്‍കിയത്. എന്നാല്‍ പദ്ധതിയുടെ ഭാഗമായി 25 ശതമാനം തുക മാത്രമാണ് കാലമിത്രയായിട്ടും അധ്യാപകര്‍ക്ക് നല്‍കിയത്. യൂനിഫോമുമായി ബന്ധപ്പെട്ട് മുഴുവന്‍ കണക്കുകളും പ്രധാനധ്യാപകര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകളില്‍ സമയബന്ധിതമായി എത്തിച്ചതാണ്. എന്നാല്‍ എസ്.എസ്.കെ മുഖേനയുള്ള ഫണ്ട് മാത്രമെ അനുവദിച്ചുള്ളൂ. എയ്ഡഡ് സ്‌കൂളുകള്‍ക്ക് മുഴുവന്‍ ഫണ്ടും നല്‍കിയുമില്ല. സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകള്‍ എന്ന വിഭജനമുണ്ടാക്കിയുള്ള ഫണ്ട് വിതരണമാണ് ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്നതെന്നാണ് അധ്യാപകര്‍ തന്നെ ഉന്നയിക്കുന്ന ആരോപണം. സംസ്ഥാനത്ത് ഒന്നുമുതല്‍ എട്ട് വരെ പഠിക്കുന്ന കുട്ടികള്‍ക്കാണ് യൂനിഫോം സൗജന്യമായി നല്‍കുന്നത്. ഇതില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ എസ്.എസ്.കെ മുഖേന ഫണ്ട് വിതരണം പൂര്‍ത്തിയായിരുന്നു. എന്നാല്‍ എയ്ഡഡ് സ്‌കൂളിലെ പ്രധാനധ്യാപകര്‍ക്ക് ഫണ്ട് വിതരണം നടത്താതെ സര്‍ക്കാര്‍ അവരെ പ്രതിസന്ധിയിലാക്കുകയാണ് ചെയ്തത്. സംസ്ഥാനത്ത് ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്നത് 12,88,144 കുട്ടികളാണ്. ഇതില്‍ എല്‍.പി വിഭാഗത്തില്‍ 4,43,257 കുട്ടികളും യു.പി വിഭാഗത്തില്‍ 5,97,464 കുട്ടികളും എട്ടാംതരത്തില്‍ 2,47,423 കുട്ടികളുമാണ് സംസ്ഥാനത്ത് പഠനം നടത്തുന്നത്. ഒരു കുട്ടിക്ക് രണ്ട് ജോഡി യൂനിഫോമിനായി 600 രൂപ വീതമാണ് ചെലവഴിക്കാന്‍ സര്‍ക്കാര്‍ അനുമതിയുള്ളത്. 400 രൂപ യൂനിഫോം തുണിക്കും 200 രൂപ തുന്നല്‍ കൂലിയുമായിരുന്നു. ഇങ്ങിനെ 12,88,144 കുട്ടികള്‍ക്കായി സംസ്ഥാനത്ത് ചെലവ് വന്ന തുക 77,28,86,400 രൂപയാണ്. ഇതിന്റെ 25 ശതമാനമായ 19,32,21,600 രൂപയാണ് സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലേക്ക് വിതരണം നടത്തിയത്. ബാക്കി തുകയായ 57.96 കോടി രൂപ ഇപ്പോഴും അധ്യാപകര്‍ക്ക് കിട്ടാക്കടമായി കിടക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago