HOME
DETAILS

ഗോകുലം ഗ്രൂപ്പില്‍ റെയ്ഡ് പൂര്‍ത്തിയായി; കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

  
backup
April 21 2017 | 21:04 PM

%e0%b4%97%e0%b5%8b%e0%b4%95%e0%b5%81%e0%b4%b2%e0%b4%82-%e0%b4%97%e0%b5%8d%e0%b4%b0%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%86%e0%b4%af%e0%b5%8d%e0%b4%a1


കൊച്ചി: ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളിലും ഗോകുലം ഗോപാലന്റെ വസതികളിലും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി സൂചന. ശ്രീഗോകുലം ചിറ്റ്‌സ് നടത്തിയ നികുതി വെട്ടിപ്പ് പ്രാഥമികമായി തന്നെ വ്യക്തമാക്കുന്ന നിരവധി രേഖകള്‍ റെയ്ഡില്‍ പിടിച്ചെടുത്തതായാണ് വിവരം.
കേരളത്തില്‍ മുപ്പതോളം കേന്ദ്രങ്ങളില്‍ ബുധനാഴ്ച ആരംഭിച്ച റെയ്ഡ് ഇന്നലെ രാവിലെയാണ് പൂര്‍ത്തിയായത്. പിടിച്ചെടുത്ത രേഖകള്‍ ആദായ നികുതി വകുപ്പിന്റെ വിവിധ ഓഫിസുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ചെന്നൈയില്‍ നിന്നുള്ള ആദായനികുതി ഉദ്യോഗസ്ഥര്‍ ഇവ അടുത്ത ദിവസങ്ങളില്‍ ചെന്നൈ ഡയറക്ടറേറ്റിലേക്ക് കൊണ്ടു പോകും. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീഗോകുലം ചിറ്റ്‌സിനെതിരായ അന്വേഷണം ചെന്നൈ ഡയറക്ടറേറ്റാണ് നടത്തുന്നത്.
അതേസമയം റെയ്ഡില്‍ ശ്രീഗോകുലം ചിറ്റ്‌സിന്റെയും ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളുടെയും കണക്കുകളല്ലാതെ കള്ളപ്പണമോ സ്വര്‍ണമോ ലഭിച്ചില്ലെന്ന് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ മുത്തൂറ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ നടന്നതിന് സമാനമായ റെയ്ഡാണ് ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ നടന്നത്. പിടിച്ചെടുത്ത രേഖകളുടെ പരിശോധന നടത്തിയ ശേഷമേ നികുതി വെട്ടിപ്പിന്റെ കൃത്യമായ കണക്കുകള്‍ ലഭ്യമാകു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  7 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  7 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  7 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  7 days ago
No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  7 days ago
No Image

സുസ്ഥിര ജലസ്രോതസ്സുകള്‍ ഉറപ്പാക്കാന്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സഊദി കിരീടാവകാശി

Saudi-arabia
  •  7 days ago
No Image

യുഎഇ കാലാവസ്ഥ; താപനില 7 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞേക്കും

uae
  •  7 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് പരസ്യം: വീഴ്ച വരുത്തിയവര്‍ക്ക് ശാസന

Kerala
  •  7 days ago
No Image

അകാലിദള്‍ നേതാവ് സുക്ബീര്‍ സിങ് ബാദലിന് നേരെ വെടിവെപ്പ്, പരുക്ക്; അക്രമിയെ കീഴ്‌പ്പെടുത്തി 

National
  •  7 days ago
No Image

യോഗി സര്‍ക്കാറിന്റെ വിലക്കുകള്‍ മറികടന്ന് രാഹുലും പ്രിയങ്കയും ഇന്ന് സംഭാലിലേക്ക്

National
  •  7 days ago