HOME
DETAILS
MAL
പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ ഫാം തുടങ്ങാന്‍ സഹായം നല്‍കും: മന്ത്രി കെ.രാജു
backup
April 21 2017 | 21:04 PM
കൊച്ചി: ഗള്‍ഫില്‍ നിന്ന് തിരിച്ചുവരുന്നവരെ പുനരധിവസിക്കുന്നതിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ ഫാം തുടങ്ങാന്‍ സഹായം നല്‍കുമെന്ന് വനം, മൃഗ സംരക്ഷണവകുപ്പു മന്ത്രി കെ.രാജു. കേരള പ്രവാസി ഫെഡറേഷന് സംസ്ഥാന സമ്മേളനത്തോടനനുബന്ധിച്ചു പ്രവാസജീവിതവും വര്‍ത്തമാനകാല ലോകവും സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എംബസി സംവിധാനം ശക്തിപ്പെടുത്തി പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരും മുന്‍കൈയെടുക്കണം. ഗള്‍ഫില്‍ പോയിവരുന്നവര്‍ സമ്പന്നരാണെന്ന തെറ്റിദ്ധാരണ ഉദ്യോഗസ്ഥരും ഭരണകൂടവും മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി വ്യവസായി ഇസ്മാഈല്‍ റാവുത്തര്‍, നോര്‍ക്ക സി.ഇ.ഒ കെ.എന്‍ രാഘവന്, ക്ഷേമനിധി സി.ഇ.ഒ സി.ജോസ്, സുലൈമാന്‍ നിലമേല്‍, അഡ്വ.കെ.എന്‍ സുഗതന് പ്രസംഗിച്ചു. സി.പി.ഐ ജില്ലാസെക്രട്ടറി പി.രാജു അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."