HOME
DETAILS
MAL
വാനരന്റെ വികൃതിയില്‍ വിദേശികളും വ്യാപാരികളും വലയുന്നു
backup
July 07 2018 | 07:07 AM
മട്ടാഞ്ചേരി: പൈതൃക നഗരിയായ ഫോര്‍ട്ടുകൊച്ചിയില്‍ വാനര ശല്യം രൂക്ഷമാകുന്നു. കൊച്ചി കാണാനെത്തുന്ന വിദേശികള്‍ക്കും വഴിയോര കച്ചവടക്കാര്‍ക്കും ശല്യമായിരിക്കയാണ് രണ്ട് വാനരന്ന്മാര്. ഫോര്‍ട്ടുകൊച്ചിയിലെ കൊച്ചിന് ക്ലബ്ബിനു സമീപപ്രദേശത്താണ് വാനരര്‍ താവളം ഉറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫോട്ടോയെടുക്കാന്‍ ശ്രമിച്ച രണ്ടു വിദേശ സഞ്ചാരികളെ കുരങ്ങന് ഓടിച്ചിട്ടിരുന്നു.
സമീപത്തെ കച്ചവടക്കാര്‍ ശബ്ദം വെച്ചാണ് കുരങ്ങനെ ഓടിച്ചത്. വെള്ളിയാഴ്ച്ച വടക്കേ ഇന്ത്യയില്‍ നിന്നെത്തിയ ദമ്പതികളെയാണ് കുരങ്ങന് അക്രമിക്കാന്‍ എത്തിയത്. സമീപത്തെ വഴിയോര കച്ചവടക്കാരുടെ കടകളില്‍ കയറി വില്ലന സാധനങ്ങള്‍ നശിപ്പിക്കുന്നതും പതിവായിരിക്കയാണ്. രണ്ട് കുരങ്ങന്മാരില് ഒരെണ്ണം ശാന്തനാണെങ്കിലും മറ്റൊരു കുരങ്ങാണ് അക്രമകാരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."