ചക്കവണ്ടിയ്ക്ക് സ്വീകരണം നല്‍കി
വിഴിഞ്ഞം: പ്ലാവിന്റെയും ചക്കയുടെയും പ്രാധാന്യം ജനങ്ങളിലെത്തിയ്ക്കുന്നതിന് വേണ്ടി നടക്കുന്ന കേരള ചക്കവിളംബരയാത്രയുടെ ഭാഗമായി പ്ലാവ് മുതല്‍ ഐസ്‌ക്രീം വരെയുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളും പോസ്റ്റര്‍ പ്രദര്‍ശനവുമായി ജില്ലയില്‍ സഞ്ചരിച്ചുവരുന്ന ചക്കവണ്ടി പ്രയാണ യാത്രയ്ക്ക് വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് സ്വീകരണം നല്‍കി. വെങ്ങാനൂര്‍ ജങ്ഷനില്‍ ചക്കവണ്ടിയുമായി എത്തിയ പാലക്കാട് ചിക്കൂസ് ചക്ക ഐസ്‌ക്രീം ഉടമ മൃദുവര്‍ണ്ണനെയും സംഘാടകസമിതി കണ്‍വീനര്‍ സി.കെ ആശാരിയേയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.എസ് ശ്രീകലയും വൈസ് പ്രസിഡന്റ് വെങ്ങാനൂര്‍ സതീഷും ചേര്‍ന്ന് സ്വീകരിച്ചു. പഞ്ചായത്തംഗങ്ങളായ ജി. ശോഭനകുമാരി, മിനി, വത്സല, ലാലന്‍, ആര്‍.സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ചക്കവണ്ടി പ്രയാണം
തിരുവനന്തപുരം: കേരള ചക്കവിളംബരയാത്രയുടെ ഭാഗമായുള്ള ചക്കവണ്ടി പ്രയാണം ഇന്ന് രാവിലെ 10ന് കുടപ്പനക്കുന്ന് കൃഷിഭവന്‍, 11ന് പാപ്പനംകോട് ചിറക്കര റസിഡന്റ്‌സ് അസോസിയേഷന്‍, 12.30ന് കൈമനം ശ്രീചിത്ര നഴ്‌സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, 1.30 മുതല്‍ 5 വരെ കുടപ്പനക്കുന്ന് കൃഷിഭവന്‍, 5.30ന് പേരൂര്‍ക്കട എന്നിവിടങ്ങളില്‍ പ്രദര്‍ശനവും വില്‍പനയും നടത്തും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."