കേന്ദ്രസംഘം കുട്ടനാടിനെ ഒഴിവാക്കി; കര്‍ഷകര്‍ പൊരിവെയിലില്‍ കുത്തിയിരിപ്പ് സമരത്തിന്
ആലപ്പുഴ: രൂക്ഷമായ വരള്‍ച്ചയെ കുറിച്ച് പഠിക്കാന്‍ കേരളത്തിലെത്തിയ കേന്ദ്രസംഘം കുട്ടനാട് സന്ദര്‍ശിക്കില്ല. കോടികളുടെ കൃഷിനാശം സംഭവിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ കുട്ടനാടിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് പൊരിവെയിലില്‍ കുത്തിയിരിപ്പ് സമരം നടത്താന്‍ കര്‍ഷകര്‍ തയാറെടുക്കുന്നതായി കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ പറഞ്ഞു.
25ന് ആലപ്പുഴ ജില്ലാ കലക്ട്രേറ്റിന് മുന്നിലാണ് കുത്തിയിരുപ്പ് സമരം തുടരുക. രാവിലെ 10.30 മുതല്‍ 12.30 വരെയാണ് സമരം. കേരളത്തില്‍ വരള്‍ച്ച ഏറ്റവും കൂടതല്‍ ബാധിച്ചത് കുട്ടനാടിനെയാണ്. പതിനായിരം ഏക്കര്‍ കൃഷിയാണ് നശിച്ചിട്ടുള്ളത്.
ഉപ്പുവെള്ളം പ്രകൃതിക്ഷോഭത്തില്‍ പെടുത്തിയിട്ടില്ലെന്ന സര്‍ക്കാര്‍ വാദം തെറ്റാണ്. ഓരുവെള്ളം മൂലം നശിച്ച നെല്ലിന്റെ അവസ്ഥകാട്ടി കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് നിയമം തിരുത്താന്‍ പറ്റിയ അവസരം ഇതുവഴി നഷ്ടമായതായും പീലിയാനിക്കല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."