ലിവര്‍പൂള്‍ വീണ്ടും ഒന്നാമത്
ആന്‍ഫീല്‍ഡ്: പ്രീമിയര്‍ ലീഗിലെ തുല്യ ശക്തികളുടെ പോരാട്ടത്തില്‍ ടോട്ടനത്തെ തകര്‍ത്ത് ലിവര്‍പൂള്‍. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ ടോട്ടനത്തെ പരാജയപ്പെടുത്തിയത്. ജയത്തോടെ പ്രീമിയര്‍ ലീഗിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനും ലിവര്‍പൂളിന് കഴിഞ്ഞു. ലീഗിലെ ഒന്നാം സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരും മികച്ച പ്രകടനമാണ് ആന്‍ഫീല്‍ഡില്‍ പുറത്തെടുത്തത്.
പന്ത് കൈവശം വച്ച് കളിക്കുന്നതില്‍ ടോട്ടനം മുന്നിട്ടു നിന്നപ്പോള്‍ ഗോള്‍നേടാന്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തിയത് ലിവര്‍പൂളാണ്. മാനെയും സലാഹും ഫിര്‍മീനോയുമടങ്ങുന്ന ആക്രമണനിര ഇടക്കിടെ ടോട്ടനം പ്രതിരോധത്തിന് സമ്മദര്‍മുയര്‍ത്തി. മത്സരം തുടങ്ങി 16-ാം മിനുട്ടില്‍ തന്നെ ലിവര്‍പൂള്‍ ലീഡെടുത്തിരുന്നു. മൈതാനത്തിന്റെ ഇടതുവിങ്ങില്‍ നിന്ന് റോബര്‍ട്ട്‌സണ്‍ ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് അതിമനോഹരമായ ഹെഡറിലൂടെ വലയിലാക്കി ഫിര്‍മീനോയാണ് ലിവര്‍പൂളിനെ മുന്‍പിലെത്തിച്ചത്.
ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡില്‍ കളംവിട്ട ലിവര്‍പൂളിനെ 70-ാം മിനുട്ടിലാണ് ടോട്ടനം സമനിലയില്‍ പിടിച്ചത്. ക്രിസ്റ്റ്യന്‍ എറിക്‌സന്റെ അസിസ്റ്റില്‍ നിന്ന് ലുക്കാസ് മൗറയാണ് ടോട്ടനത്തിന് വേണ്ടി ഗോള്‍ നേടിയത്. കിരീടപ്പോരാട്ടത്തില്‍ ജയം അനിവാര്യമായ ലിവര്‍പൂള്‍ ഇതോടെ കൂടുതല്‍ അക്രമകാരികളായി. ടോട്ടനം ബോക്‌സിലേക്ക് നടത്തിയ നിരന്തര മുന്നേറ്റത്തിനൊടുവില്‍ ടോട്ടനം നല്‍കിയ സെല്‍ഫ്‌ഗോളില്‍ അവര്‍ ലീഗിലെ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. 90-ാം മിനുട്ടില്‍ ടോബി ആല്‍ദെര്‍വെറേള്‍ഡ് ആണ് സെല്‍ഫ് ഗോള്‍ നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."