HOME
DETAILS

ഹരജിയില്‍ ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടി

  
backup
June 26 2020 | 05:06 AM

%e0%b4%b9%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%87%e0%b4%a8

 


ന്യൂഡല്‍ഹി: നാട്ടില്‍ അവധിക്കുവന്ന പ്രവാസികള്‍ക്ക് ജോലിചെയ്യുന്ന രാജ്യങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് മൂന്ന് മാസത്തില്‍ കൂടുതല്‍ വിസാ കാലാവധി നിര്‍ബന്ധമാക്കുന്ന പുതിയ കേന്ദ്ര സര്‍ക്കാര്‍ ചട്ടം സംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി. ഡല്‍ഹി കെ.എം.സി.സി സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് അനു ശിവരാമന്‍ അധ്യക്ഷയായ ബെഞ്ചിന്റേതാണ് നടപടി.
ജൂണ്‍ ഒന്നിനാണ് കേന്ദ്രം ഇതുസംബന്ധിച്ച് പുതിയ ചട്ടം ഏര്‍പ്പെടുത്തിയത്. അതേസമയം ജോലിയിതര ആവശ്യങ്ങള്‍ക്ക് വിദേശത്ത് പോവുന്നവര്‍ക്ക് ഒരു മാസത്തെ വിസയില്‍ യാത്ര അനുവദിക്കുന്നതായും ചട്ടം പറയുന്നു. നിലവില്‍ നാട്ടിലുള്ള ആയിരക്കണക്കിന് പ്രവാസികളുടെ ഭാവിയെ സാരമായി ബാധിക്കുന്നതാണ് ഉത്തരവെന്നും ചട്ടം സര്‍ക്കാര്‍ പുനപരിശോധിക്കണമെന്നും കെ.എം.സി.സിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ ആവശ്യപ്പെട്ടു.
വിസാകാലാധി തീര്‍ന്നാലും തൊഴിലാളികള്‍ക്ക് തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങി വരാന്‍ അനുമതി നല്‍കാമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ അടക്കം വിവിധ രാജ്യങ്ങള്‍ അറിയിച്ചിരിക്കെയാണ് സ്വന്തം പൗരന്മാരെ അനിശ്ചിതത്വത്തിലാക്കുന്ന തീരുമാനവുമായി കേന്ദ്രം മുന്നോട്ട് വന്നിരിക്കുന്നതെന്ന് ഡല്‍ഹി കെ.എം.സി.സി ജനറല്‍ സെക്രട്ടറി കെ.കെ മുഹമ്മദ് ഹലീം സമര്‍പ്പിച്ച ഹരജി ചൂണ്ടിക്കാട്ടി. ജൂലൈ രണ്ടിന് കേസ് വീണ്ടും പരിഗണിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പട്ട് ബഹ്‌റൈനിൽ പരിശോധനകൾ ശക്തമായി തുടരുന്നു

bahrain
  •  3 months ago
No Image

ദേഹത്ത് കുമിളകള്‍, പനി; എന്താണ് എം പോക്‌സ്?... ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍

Kerala
  •  3 months ago
No Image

എം പോക്‌സ്: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

Kerala
  •  3 months ago
No Image

ഹജ്ജ് 2025: യുഎഇ രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ചു

uae
  •  3 months ago
No Image

മലപ്പുറത്ത് എം പോക്‌സ് സ്ഥിരീകരിച്ചു; രോഗം എടവണ്ണ സ്വദേശിക്ക്

Kerala
  •  3 months ago
No Image

കുവൈത്തിൽ ലഹരി മരുന്ന് ഉപയോ​ഗത്തിൽ മരിച്ചവരിൽ 81 % പേരും സ്വദേശികൾ

Kuwait
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്': ബിജെപിക്ക് സര്‍വ്വാധികാരം നല്‍കാനുള്ള അജണ്ടയെന്ന് മുഖ്യമന്ത്രി   

Kerala
  •  3 months ago
No Image

ഒറ്റ റജിസ്ട്രേഷനിൽ രാജ്യത്തെവിടെയും ബിസിനസ് ചെയ്യാം; വൻ പ്രഖ്യാപനവുമായി സഊദി അറേബ്യ

Saudi-arabia
  •  3 months ago
No Image

തൃശൂരില്‍ പുലിയിറങ്ങി; അരമണികെട്ടി 350 പുലികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-18-09-2024

PSC/UPSC
  •  3 months ago