നിര്‍ധന രോഗികള്‍ക്ക് ആശ്വാസവുമായി ആശ്രമം സ്‌കൂള്‍
വൈക്കം: രോഗങ്ങളുടെ തീക്ഷ്ണതയില്‍ ആകുലരായി കഴിയുന്ന നിര്‍ധനര്‍ക്ക് സാന്ത്വനത്തിന്റെ വെളിച്ചവുമായി സത്യഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും എത്തി. സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയില്‍ വീടില്ലാതെ വിഷമിക്കുന്ന സഹപാഠിക്ക് വീടൊരുക്കി കൊടുക്കുന്ന നന്മ നിറഞ്ഞ സേവനത്തിന്റെ മറ്റൊരു മാതൃകയാണ് ചികില്‍സാ സഹായ പദ്ധതി.
മാറാരോഗങ്ങളുടെ ദുരിതകയത്തില്‍പ്പെട്ട്് ചികില്‍സയ്ക്ക് മാര്‍ഗമില്ലാതെ വിഷമിക്കുന്നവരുടെ കണ്ണീരൊപ്പുകയാണ് അധ്യാപകരും വിദ്യാര്‍ഥികളും.
വിദ്യാര്‍ഥികള്‍ സ്വയമേ നല്‍കുന്ന ചെറിയ തുട്ടുകളും അധ്യാപകരും പി.ടി.എയും നല്‍കുന്ന തുകയും ചേര്‍ത്ത് വച്ചാണ് കാരുണ്യ പ്രവര്‍ത്തനം നടത്തുന്നത്.
മാറാരോഗം പിടിപെട്ട് വിഷമതയില്‍ കഴിയുന്ന തലയാഴം അറയ്ക്കല്‍ ദേവകിക്ക് സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ചീഫ് കോര്‍ഡിനേറ്റര്‍ പ്രിയ ഭാസ്‌കറും ട്രഷറര്‍ എന്‍. ബാബുരാജും ചേര്‍ന്ന് സഹായം കൈമാറി.
സ്‌കൂള്‍ മാനേജര്‍ പി.വി ബിനേഷ്, പ്രിന്‍സിപ്പല്‍മാരായ കെ.വി പ്രദീപ് കുമാര്‍, ഷാജി റ്റി കുരുവിള, പ്രഥമാധ്യാപിക പി. ആര്‍ ബിജി, സി. സുരേഷ് കുമാര്‍, വൈ. ബിന്ദു, പി.ടി.എ പ്രസിഡന്റുമാരായ ഷാജി മാടയില്‍, കെ.വി പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."