HOME
DETAILS

ഏറ്റുമാനൂര്‍ നഗരസഭയില്‍ വാട്സ് ആപ്പ് പോര്: പരാതിയുമായി വനിതാ കൗണ്‍സിലര്‍

  
backup
July 07 2018 | 07:07 AM

%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%ae%e0%b4%be%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-2

 


ഏറ്റുമാനൂര്‍: സ്ഥാനം രാജിവയ്ക്കും മുന്‍പ് ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍ സമൂഹമാധ്യമങ്ങളിലൂടെ വനിതാ കൗണ്‍സിലറുമായി കൊമ്പുകോര്‍ത്തത് വിവാദമാകുന്നു.
കഴിഞ്ഞ ദിവസം ചെയര്‍മാന്‍ സ്ഥാനത്തുനിന്നു രാജിവച്ച ചാക്കോ ജോസഫ് (ജോയി മന്നാമല) വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ തന്നെ അവഹേളിച്ചുവെന്ന് കാട്ടി വനിതാ കമ്മിഷന് പരാതി നല്‍കുമെന്ന് ചെറുവാണ്ടൂര്‍ യൂനിവേഴ്‌സിറ്റി വാര്‍ഡില്‍ നിന്നുള്ള സി.പി.എം വനിതാ അംഗവും ആരോഗ്യകാര്യ സ്ഥിരംസമിതി അംഗവുമായ ധന്യാ വിജയന്‍ പറയുന്നു.
നഗരസഭയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ രാജിവയ്ക്കുന്ന ചെയര്‍മാന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സെക്രട്ടറി സന്ദേശമയച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. അഭിവാദ്യ സന്ദേശം വന്നതോടെ ധന്യാ വിജയന്‍ മറുചോദ്യങ്ങളുമായി രംഗത്തെത്തിയത് ചെയര്‍മാനെ ചൊടിപ്പിക്കുകയായിരുന്നു. രാജിയുടെ തലേന്ന് തുടങ്ങിയ യുദ്ധം ഇനി പ്രതികരിക്കുന്നില്ല എന്ന് പറഞ്ഞ് രാജിക്കുശേഷം ചെയര്‍മാന്‍ പോസ്റ്റിട്ടതോടെയാണ് അവസാനിച്ചത്.
ചെയര്‍മാനെതിരേ രൂക്ഷ വിമര്‍ശവും ആറു മാസം ഏറ്റുമാനൂര്‍ നഗരസഭയുടെ ഇരുണ്ട കാലഘട്ടമെന്നും അവര്‍ സന്ദേശത്തില്‍ പറയുന്നു. ധന്യയുടെ ആരോപണങ്ങള്‍ക്ക് ചെയര്‍മാന്‍ നല്‍കിയ മറുപടി നഗരസഭയുടെ ഗ്രൂപ്പിന് വെളിയിലേക്കു കൂടി കടന്നതോടെയാണ് പ്രശ്‌നം വിവാദമായത്.
ഇതിനിടെ തന്നെ ഉദ്ദേശിച്ച് അയച്ച സന്ദേശങ്ങളില്‍ പല ഭാഗങ്ങളിലും സഭ്യമല്ലാത്ത ഭാഷ ചാക്കോ ജോസഫ് ഉപയോഗിച്ചു എന്നാണ് ധന്യാ വിജയന്‍ ആരോപിക്കുന്നത്. കൗണ്‍സിലറായതിനു ശേഷമായിരുന്നു തന്റെ വിവാഹം.
ജില്ലയ്ക്കു പുറത്തുള്ള ഒരാളെ വിവാഹം ചെയ്തത് കുറ്റപ്പെടുത്തിയുള്ള വാക്കുകളും അദ്ദേഹത്തിന്റെ സന്ദേശത്തില്‍ ഉണ്ടായിരുന്നു. സ്ത്രീകളോടുള്ള മുന്‍ ചെയര്‍മാന്റെ സമീപനത്തില്‍ പ്രതിഷേധിക്കുന്നുവെന്ന് പറഞ്ഞ ധന്യ താനി സംഭവം സി.പി.എം ലോക്കല്‍ കമ്മിറ്റി മുന്‍പാകെ അവതരിപ്പിച്ചുവെന്നും വെളിപ്പെടുത്തി. ഇതിനിടെ സെക്രട്ടറിക്കും ചെയര്‍മാനും അനുകൂലമായി വൈസ് ചെയര്‍പേഴ്‌സണ്‍ ജയശ്രീ ഗോപിക്കുട്ടനും രംഗത്തെത്തിയതായി ധന്യ കുറ്റപ്പെടുത്തി. അടുത്ത ദിവസം തന്നെ വനിതാ കമ്മിഷന് പരാതി നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും അവര്‍ സുപ്രഭാതത്തോട് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago