മുസ്ലിം ലീഗിന്റെ സേവനപ്രവര്‍ത്തനം മാതൃകാപരം: ജോസ് കെ മാണി
ഈരാറ്റുപേട്ട: അവശത അനുഭവിക്കുന്ന പാവങ്ങളെ സഹായിക്കുന്നതില്‍ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ജോസ് കെ മാണി എം.പി. മുസ്ലിം ലീഗ് ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി ക്രസന്റ് സ്പെഷല്‍ സ്കൂളില്‍ സംഘടിപ്പിച്ച സ്നേഹസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് വി.എച്ച് നാസര്‍ അധ്യക്ഷനായി. ജന. സെക്രട്ടറി വി.പി നാസര്‍ സ്വാഗതം പറഞ്ഞു.
ചടങ്ങില്‍ മദ്റസാ അധ്യാപകര്‍ക്കായുള്ള പെന്ഷന് പദ്ധതിയുടെ വിതരണ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് കെ.ഇ അബ്ദുല്‍ റഹ്മാന് നിര്‍വഹിച്ചു.
അസീസ് ബഡായില്‍, റഫീക്ക് മണിമല, മുനിസിപ്പല്‍ ചെയര്മാന് വി.കെ കെബീര്‍, കെ.എ മുഹമ്മദ് നദീര്‍ മൗലവി, ബല്‍ക്കീസ് നവാസ്, നിസാര്‍ കുര്‍ബാനി, സി.പി ബാസിത്ത്, വി.പി മജീദ്, പി.എഫ് ഷെഫീക്ക്, എം.എം നൂറുസ്സലാം, അന്‍വര്‍ അലിയാര്, റഫീക്ക് പേഴുംകാട്ടില്‍, റിയാസ് പ്ളാമൂട്ടില്‍, ഫൈസല്‍ മാളിയേക്കല്‍, റ്റി.എം റഷീദ്, സൈനുല്‍ ആബിദീന്‍, സക്കീര്‍ തെക്കേകര, അസീസ്, പി.എസിറാജ്, റാസി പുഴക്കര എ.പി നിസാര്‍, താഹാ നാകുന്നത്ത് എന്നിവര്‍ സംസാരിച്ചു. പി.ടി ബഷീര്‍കുട്ടി നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."