HOME
DETAILS
MAL
ഭരണം നീട്ടാന്‍ പുടിന്; റഷ്യയില്‍ ജനം പോളിങ് ബൂത്തിലേക്ക്
backup
June 26 2020 | 06:06 AM
മോസ്കോ: രാജ്യം കൊവിഡ് മഹാമാരിയുടെ പ്രതിസന്ധിയില്‍ ഉലയുമ്പോള്‍ റഷ്യയില്‍ പുടിന്റെ ഭരണകലാവധി നീട്ടുന്നതിനുള്ള ഭരണഘടനാ പരിഷ്കരണത്തിനായി വോട്ടെടുപ്പ്. രാജ്യത്ത് ഒരു ദിവസം 8000ല്‍ അധികം പേര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.
പുടിനെ 2036 വരെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കുന്നതിനാണ് ഭരണഘടന പരിഷ്കരിക്കുന്നത്. രാജ്യത്ത് ഏഴു ദിവസങ്ങിലായാണ് വോട്ടെടുപ്പ് നടക്കുക. ആദ്യ ഘട്ടം ഇന്നലെ ആരംഭിച്ചു. ഭരണഘടനാ പരിഷ്കരണത്തിന് അംഗീകാരം ലഭിക്കുന്നതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരിക്കുന്ന വ്യാക്തിയാവും പുടിന്. 1999ലാണ് പുടിന് റഷ്യയില്‍ അധികരാത്തിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."