കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ്
കോഴിക്കോട്: സിറോ മലബാര്‍ സഭയുടെ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ളവര്‍ക്കെതിരെ കേസ്. ഭൂമി ഇടപാടില്‍ ക്രമക്കേട് ഉണ്ടെന്ന ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് കോടതി നടപടി. കര്‍ദാളിന് പുറമെ ഫാദര്‍ ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരാണ് കൂട്ടുപ്രതികള്‍.
പെരുമ്പാവൂര്‍ സ്വദേശി ജോഷി നല്‍കിയ സ്വകാര്യ അന്യായത്തിലാണ് കോടതിയുടെ നടപടി. ഹര്‍ജിക്കാരന്‍ ഹാജരാക്കിയ തെളിവുകള്‍ പരിശോധിച്ച കോടതി പ്രഥമദൃഷ്ട്യാ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് കര്‍ദിനാള്‍ അടക്കമുള്ള പ്രതികള്‍ക്ക് തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി നോട്ടീസ് അയക്കാനും ഉത്തരവായത്. കേസില്‍ സാക്ഷികളായവരുടെ മൊഴിയും കോടതി രേഖപ്പെടുത്തി. വ്യാജ രേഖ ചമയ്ക്കല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കോടതി കേസെടുത്തത്. 22ന് പ്രതികളെ നേരിട്ട് ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കി.
എറണാകുളം അതിരൂപതയിലെ സാമ്പത്തിക ബാധ്യത അവസാനിപ്പിക്കാനായി രൂപതയുടെ കീഴില്‍ എറണാകുളം നഗരത്തിലുളള മൂന്നേക്കറിലധികം ഭൂമി കുറഞ്ഞ വിലക്ക് കച്ചവടം ചെയ്തതും രൂപതയുടെ സാമ്പത്തിക ബാധ്യത 70 കോടിയോളമായി ഉയരുകയും ചെയ്തതാണ് വിവാദമായത്. ഇടനിലക്കാരന്റെ തട്ടിപ്പിന് ആലഞ്ചേരിയും ഫിനാന്‍സ് ഓഫീസര്‍, വികാരി ജനറല്‍ എന്നീ സ്ഥാനങ്ങളിലുളള വൈദികരും അനുവാദം കൊടുത്തുവെന്നായിരുന്നു ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."