വയനാട്ടില്‍ എന്തിന്?- ദക്ഷിണേന്ത്യയെ തഴയുന്നവര്‍ക്കുള്ള മറുപടിയെന്ന് രാഹുല്‍ ഗാന്ധി- വീഡിയോ
ന്യൂഡല്‍ഹി: താന്‍ എന്തിനാണ് വയനാട് മണ്ഡലത്തില്‍ നിന്നു കൂടി ലോക്‌സഭയിലേക്ക് മത്സരിക്കുന്നതെന്ന ചോദ്യത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദക്ഷിണേന്ത്യയെ തഴയുന്നവര്‍ക്കുള്ള മറുപടിയാണ് തന്റെ സ്ഥാനാര്‍ഥിത്വമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
അവരെ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന ശക്തമായ വികാരമുണ്ട്. നരേന്ദ്ര മോദിയില്‍ നിന്ന് ദക്ഷിണേന്ത്യ ശത്രുത നേരിടുന്നു. ഈ രാജ്യത്തിന്റെ തീരുമാനങ്ങളില്‍ പങ്കില്ലെന്ന് അവര്‍ക്ക് അനുഭവപ്പെടുന്നു. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്നും ഞാന്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും സന്ദേശം നല്‍കാനാണ് താന്‍ കേരളത്തില്‍ നിന്ന് മത്സരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികാ പ്രകാശന വേദിയില്‍ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാഹുല്‍. രാജ്യത്തെ സുപ്രധാന വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്നും അതിലൊന്നും തങ്ങള്‍ വീഴില്ലെന്നും രാഹുല്‍ പറഞ്ഞു.
[video width="640" height="360" mp4="http://suprabhaatham.com/wp-content/uploads/2019/04/WhatsApp-Video-2019-04-02-at-18.33.49.mp4"][/video]
ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടെന്ന് തന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ഉറപ്പിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
അമേത്തിയില്‍ തോല്‍വി ഭയന്നാണ് രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നതെന്ന് ബി.ജെ.പിയും സി.പി.എമ്മും ഒരുപോലെ ആരോപിക്കുന്നതിനിടയിലാണ് രാഹുലിന്റെ വിശദീകരണം. ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ മത്സരിക്കാന്‍ പേടി ആയതുകൊണ്ടാണ് രാഹുല്‍ വയനാട്ടില്‍ നിന്ന് മത്സരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസംഗിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."