അധികൃതരുടെ അനാസ്ഥ: നോക്കുകുത്തിയായി ജില്ലയിലെ ആദ്യത്തെ ഇ-ടോയ്‌ലറ്റ്
അരൂര്‍: കൊച്ചിയുടെ ഉപഗ്രഹ നഗരമായ അരൂരിന്റ ഹൃദയഭാഗത്ത് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ഇ-ടോയ്‌ലറ്റ് സംവിധാനം തകരാറിലായിട്ട് വര്‍ഷങ്ങള്‍ കഴിയുന്നു. നിലവില്‍ അരൂരില്‍ യാത്ര ക്കാരുടെ പ്രാധമിക ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ഒരിടമില്ല. ദേശീയപാതയോരത്ത് അരൂര്‍ പഞ്ചായത്ത് ഓഫിസിന് സമീപം ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ഇ -ടോയ്‌ലറ്റാണ് അധികൃതരുടെ അനാസ്ഥമൂലം കിടന്ന് നശിക്കുന്നത്.
ജില്ലയിലെ ആദ്യത്തെ ഇ-ടോയ്‌ലറ്റ് പദ്ധതിയാണിത്. 2010-ല്‍ പഞ്ചായത്ത് അഞ്ച്‌ലക്ഷം ചെലവഴിച്ചാണ് ഇത് സ്ഥാപിച്ചത്. കെ .സി.വേണുഗോപാല്‍ എം.പി.യായി രുന്നു ഉദ്ഘാടകന്‍ .രണ്ടു രൂപ നാണയമിട്ടാല്‍ ഇ-ടോയ്‌ലറ്റിനകത്ത് പ്രവേശിക്കാം. കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെയാണ് ഇ-ടോയ്‌ലറ്റ് സ്ഥപിച്ചത്. ഉദ്ഘാടനശേഷം മാസങ്ങള്‍ മാത്രമേ സംവിധാനത്തിന് ആയുസ്സ് ഉണ്ടായുള്ളു.
പരിഷ്‌ക്കാര വിരുദ്ധരായ ചിലരുടെ ദുരുപയോഗത്തെ തുടര്‍ന്ന് ഇ ടോയ്‌ലറ്റ് ക്രമേണ താളം തെറ്റി. സാങ്കേതിക തകരാര്‍ മൂലം ഇ -ടോയ് ലറ്റ് പ്രവര്‍ത്തനം പിന്നീട് നിലയ്ക്കുകയും ചെയ്തു. അന്ന് തിരക്കേറിയ ജംഗ്ഷനില്‍ ബസ് സ്റ്റോപ്പിനരികിലാണ് ഇ-ടോയ്‌ലറ്റ് സ്ഥാപിച്ചത്. ആയതിനാല്‍ സ്ത്രീകള്‍ക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താന്‍ വേണ്ടത്ര സ്വകാര്യത ഇല്ലാതാതിരുന്നത് വ്യാപക പരാതികള്‍ക്ക് ഇടയാക്കി യിരുന്നു.
അരുര്‍ ക്ഷേത്രം കവലയില്‍ മൂന്ന് ബസ് സ്റ്റോപ്പുകള്‍ ഉള്ളതിനാല്‍ ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരാണ് വന്നു പോകുന്നത്. ദീര്‍ഘദൂര യാത്ര കഴിഞ്ഞ് എത്തുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാരും മറ്റുള്ളവരും ജംഗ്ഷനില്‍ നിലവില്‍ ടോയ്‌ലറ്റ് സംവിധാനമില്ലാത്തതിനാല്‍ വലയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. കണ്‍മുന്‍പിലുള്ള ജനപ്രതിനിധികളും അധികൃതരും എല്ലാമറിഞ്ഞിട്ടും യാതൊന്നും കാണാത്ത ഭാവത്തിലാണ്.
ഇ-ടോയ് ലറ്റിന്റെ അറ്റകുറ്റപ്പണി നടത്തി , സാങ്കേതിക തകരാര്‍ പരിഹരിച്ച് കുടുതല്‍ സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാനോ, അല്ലെങ്കില്‍ കവലയില്‍ തന്നെ പേ ആന്റ് യൂസ് മോഡലില്‍ പുതിയൊരു പൊതു ശൗചാലയം നിര്‍മിക്കാനോ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണ മെന്നാണ് ശക്തമായ ആവശ്യമുയരുന്നത്.
ശുചിത്വമിഷനുമായി സഹകരിച്ച് പേ ആന്റ് യൂസ് മാതൃകയില്‍ ഇ ടോയ്‌ലറ്റിന് പടിഞ്ഞാറ് ഭാഗത്ത് സര്‍ക്കാര്‍ ഭൂമിയില്‍ രണ്ട് പൊതു ശൗചാലയം നിര്‍മ്മിക്കാന്‍ പഞ്ചായത്ത് പ്രോജക്ട് തയ്യാറാക്കി സമര്‍പ്പിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ബി. രത്‌നമ്മ പറഞ്ഞു. മുന്നൊരുക്കം കൂടാതെയും നോക്കാന്‍ ആളില്ലാതിരു ന്നതു മൂലവുമാണ് ഈ -ടോയ് ലറ്റ് തകരാറിലാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."