കേരളത്തിന് ലഭിച്ചത് അഭിനന്ദനം തന്നെ: കോംപ്ലിമെന്റിന്റെ അര്‍ഥം കേന്ദ്ര മന്ത്രി ചോദിച്ച് മനസിലാക്കണമെന്ന് എ.കെ ബാലന്‍
തിരുനവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രിക്ക് മറുപടിയുമായി മന്ത്രി എ.കെ ബാലന്‍. സര്‍ക്കാരിന് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചത് അഭിനന്ദനം തന്നെയെന്ന് എ.കെ ബാലന്‍ പറഞ്ഞു. വി. മുരളീധരന്‍ കോംപ്ലിമെന്റിന്റെ അര്‍ത്ഥം ചോദിച്ച് മനസ്സിലാക്കണമെന്ന് പറഞ്ഞ മന്ത്രി, മുരളീധരന്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.കേന്ദ്ര നിര്‍ദ്ദേശം അനുസരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കിറ്റും കൊവിഡ് പരിശോധനയും വേണ്ടെന്നും മാസ്‌കും ഫേസ്ഷീല്‍ഡും മതിയെന്നും കേരളം കത്തില്‍ പറഞ്ഞിരുന്നു. അതിന് അയച്ച മറുപടിയാണ് ഇന്നലെ സര്‍ക്കാരിന് കിട്ടിയതെന്നും അഭിനന്ദനമല്ലെന്നുമായിരുന്നു വി മുരളീധരന്‍ പറഞ്ഞത്.
യു.എന്‍ വെബിനാറില്‍ പങ്കെടുത്തത് പോലും പി.ആര്‍ വര്‍ക്കിന് ഉപയോഗിച്ചെന്നും കത്ത് ഇടപാടുകളില്‍ ഔപചാരികമായ വാക്കുകള്‍ ഉപയോഗിച്ചതിനെയാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഉപയോഗിക്കുന്നതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തിയിരുന്നു. കേരളത്തില്‍ കൊവിഡ് പ്രതിരോധന പ്രവര്‍ത്തനങ്ങളൊന്നും കൃത്യമായല്ല നടക്കുന്നതെന്നും മുരളീധരന്‍ ആരോപണം ഉന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."