സിറിയ ഇപ്പോഴും രാസായുധം നിര്‍മിക്കുന്നുവെന്ന് യു. എസ്
തെല്‍അവീവ്: സിറിയന്‍ പ്രസിഡന്റ് ബശാറുല്‍ അസദ് ഇപ്പോഴും രാസായുധം നിര്‍മിക്കുന്നുണ്ടെന്ന് പെന്റഗണ്‍ മേധാവി ജെയിംസ് മാറ്റിസ്. കാര്‍ബോംബ് സ്ഫോടനത്തിനു ശേഷം നിര്‍ത്തിവച്ച അഭയാര്‍ഥികളെ ഒഴിപ്പിക്കല്‍ പുനരാരംഭിച്ചതായും അദ്ദേഹം പറഞ്ഞു. നിരോധിച്ച ആയുധങ്ങളാണ് സിറിയ ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് അദ്ദേഹം തെല്‍അവീവ് സന്ദര്‍ശനത്തിനിടെ പറഞ്ഞു. ഇസ്റാഈല്‍ സന്ദര്‍ശനത്തിനെത്തിയ മാറ്റിസ് ഇസ്റാഈല്‍ പ്രധാനമന്ത്രി ബിന്യാമിന് നെതന്യാഹുവുമായും ചര്‍ച്ച നടത്തി.
സിറിയന്‍ വ്യോമസേനക്ക് ആധുനിക വിമാനങ്ങള്‍ ഈയിടെ ലഭിച്ചതായി മാറ്റിസ് പറഞ്ഞു. സിറിയ ഇപ്പോഴും രാസായുധം നിര്‍മിക്കുന്നുവെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാണ് ഇതുചെയ്യുന്നത്. ഇതുസംബന്ധിച്ച കൂടുതല്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ പുറത്തുവിടാനാകില്ല. യു.എന്‍ രക്ഷാസമിതിയുടെ വിലക്ക് ലംഘിച്ച് വീണ്ടും രാസായുധ ആക്രമണം നടത്തിയാല്‍ തിരിച്ചടിക്കുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി.
നേരത്തെ വടക്കന്‍ ഇദ്ലിബിലെ ഖാന് ശൈഖൂനില്‍ രാസായുധ ആക്രമണത്തെ തുടര്‍ന്ന് അമേരിക്ക സൈനിക താവളത്തിനു നേരെ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ നാലിന് 59 ക്രൂയിസ് മിസൈലുകളാണ് സിറിയന്‍ വ്യോമതാവളത്തിലേക്ക് അയച്ചത്. ഖാന് ശൈഖൂനില്‍ ഉപയോഗിച്ചത് നിരോധിത രാസായുധമായ സരിന് ആണെന്ന് കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."