ക്ഷേമനിധികളുടെ ചുമതലക്കാര്‍ യാന്ത്രികമായി പെരുമാറരുത്: മനുഷ്യാവകാശ കമ്മിഷന്‍
കൊല്ലം: സര്‍ക്കാര്‍ രൂപീകരിച്ച വിവിധ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളുടെ ചുമതലക്കാര്‍ യാന്ത്രികമായി പരാതികള്‍ വിലയിരുത്തുന്നത് മനു
ഷ്യാവകാശ ധ്വംസനമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍.
തൊഴിലാളി ക്ഷേമനിധികളുടെ പശ്ചാത്തലവും ഉദ്ദേശ്യ ലക്ഷ്യങ്ങളും ഭരണകര്‍ത്താക്കള്‍ മറക്കരുതെന്നും കമ്മിഷന്‍ പറഞ്ഞു. സ്വകാര്യ ബസില്‍ കണ്ടക്ടറായിരുന്നയാളുടെ മരണശേഷം ഭാര്യക്ക് മരണാനന്തര ആനുകൂല്യങ്ങള്‍ നല്‍കിയില്ലെന്ന പരാതി പരിഗണിക്കവേയാണ് കമ്മിഷന്റെ നിരീക്ഷണം.
കടയ്ക്കല്‍ പുതുശേരി സ്വദേശിനി സുനിതകുമാരിയാണ് പരാതി നല്‍കിയത്. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും കമ്മിഷന്‍ വിശദീകരണം തേടിയിരുന്നു. പരാതിക്കാരിയുടെ ഭര്‍ത്താവ് ജോലിയില്‍ നിന്നു വിരമിച്ച ശേഷമാണ് ക്ഷേനിധിയില്‍ അംഗത്വം നേടിയതെന്നും അതിനാല്‍ തൊഴിലാളി വിഹിതം ഒടുക്കിയിരുന്നില്ലെന്നും ബോര്‍ഡ് വിശദീകരണം നല്‍കി. എന്നാല്‍ പരാതിക്കാരിയുടെ അപേക്ഷ അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്നും പരാതിക്കാരിയുടെ ഭര്‍ത്താവും തൊഴിലുടമയും അടച്ച തുകയും പലിശയും മറ്റ് ആനുകൂല്യങ്ങളും 60 ദിവസത്തിനുള്ളില്‍ നല്‍കണമെന്നും കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."