മാഡ്രിഡ് നാട്ടങ്കം ഇത്തവണ സെമിയില്‍
ന്യോന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് സെമിയില്‍ മാഡ്രിഡ് നാട്ടങ്കം. മെയ് മൂന്നിന് നടക്കുന്ന ആദ്യ സെമിയില്‍ നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ്- അത്‌ലറ്റിക്കോ മാഡ്രിഡുമായി ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ ഫ്രഞ്ച് കരുത്തരായ മൊണാക്കോ ഇറ്റാലിയന്‍ രാജാക്കന്‍മാരായ യുവന്റസുമായും കൊമ്പുകോര്‍ക്കും. സെമി ഫൈനലിലെ ആദ്യ പാദ പോരാട്ടങ്ങള്‍ മെയ് മൂന്ന്, നാല് തിയതികളിലും രണ്ടാം പാദം മെയ് 10, 11 തിയതികളിലും അരങ്ങേറും. ആദ്യ പാദത്തില്‍ റയല്‍ സ്വന്തം തട്ടകത്തില്‍ അത്‌ലറ്റിക്കോയെ നേരിടുമ്പോള്‍ റണ്ടാം പാദത്തില്‍ അവര്‍ അത്‌ലറ്റിക്കോയുടെ മണ്ണില്‍ കളിക്കാനിറങ്ങും. മൊണാക്കോ ആദ്യ പാദത്തില്‍ സ്വന്തം തട്ടകത്തില്‍ യുവന്റസിനെ എതിരിടും. രണ്ടാം പാദം യുവന്റസിന്റെ തട്ടകത്തിലുമാണ് അരങ്ങേറുന്നത്. ഫൈനല്‍ ജൂണ്‍ നാലിന് ഇംഗ്ലണ്ടിലെ കാര്‍ഡിഫില്‍ നടക്കും.
കഴിഞ്ഞ രണ്ട് ചാംപ്യന്‍സ് ലീഗ് ഫൈനലുകളിലും കണ്ട മാഡ്രിഡ് നാട്ടങ്കം ഇത്തവണ നേരത്തെ തന്നെ കാണാം. രണ്ടില്‍ ഒരു ടീമിന് മാത്രം ഭാഗ്യമുണ്ടെങ്കില്‍ കപ്പില്‍ മുത്തമിടാം. 2013-14, 2015-16 സീസണുകളിലെ ഫൈനലുകളിലും അത്‌ലറ്റിക്കോയെ വീഴ്ത്തിയാണ് റയല്‍ യൂറോപിലെ രാജാക്കന്‍മാരായത്.
യൂറോപ്യന്‍ ഫുട്‌ബോള്‍ കിരീടം 11 തവണ സ്വന്തമാക്കി റെക്കോര്‍ഡിട്ട റയല്‍ മാഡ്രിഡ് നിലവിലെ ചാംപ്യന്‍മാരാണ്.
1973-74 കാലത്ത് യൂറോപ്യന്‍ കപ്പിന്റേയും 2013-14, 2015-16 കാലത്ത് ചാംപ്യന്‍സ് ലീഗിന്റേയും ഫൈനലില്‍ കളിച്ച അത്‌ലറ്റിക്കോയ്ക്ക് മൂന്ന് തവണയും രണ്ടാം സ്ഥാനം കൊണ്ടു തൃപ്തരാകേണ്ടി വന്ന ടീമാണ്. നിലവില്‍ സ്പാനിഷ് ലാ ലിഗയില്‍ കിരീട പ്രതീക്ഷ അസ്തമിച്ച അവര്‍ യൂറോപ്യന്‍ കപ്പ് അത്രമേല്‍ ആഗ്രഹിക്കുന്നുണ്ടാകും. നാട്ടിലെ മുഖ്യ എതിരാളിയെ കീഴടക്കി സിമിയോണിയുടെ കുട്ടികള്‍ ഇത്തവണ അത് സാധ്യമാക്കുമോ എന്ന് കാണാം.
ചരിത്രത്തില്‍ ഒരേയൊരു തവണ മാത്രം ചാംപ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തിയ മൊണാക്കോ അന്ന് പോര്‍ടോയ്ക്ക് മുന്നില്‍ കിരീടം അടിയറവ് വച്ച് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടവരാണ്. 2003-04 സീസണിലായിരുന്നു മൊണാക്കോയുടെ ഫൈനല്‍ പ്രവേശം. 1993-94, 1997-98 കാലഘട്ടത്തില്‍ സെമി വരെയെത്തിയതാണ് ഫ്രഞ്ച് ടീമിന്റെ മികച്ച മറ്റ് മുന്നേറ്റങ്ങള്‍. അത്‌ലറ്റിക്കോയെ പോലെ അവരും കന്നി ചാംപ്യന്‍സ് ലീഗാണ് ലക്ഷ്യമിടുന്നത്.
യുവന്റസ് രണ്ട് തവണ കിരീടത്തില്‍ മുത്തമിട്ട ടീമാണ്. 1984-85 സീസണില്‍ യൂറോപ്യന്‍ കപ്പും 1995-96 കാലത്ത് ചാംപ്യന്‍സ് ലീഗും സ്വന്തമാക്കിയ അവര്‍ മൂന്നാം യൂറോപ്യന്‍ കിരീടമാണ് ലക്ഷ്യമിടുന്നത്. ലിവര്‍പൂളിനെ കീഴടക്കി യൂറോപ്യന്‍ കപ്പ് സ്വന്തമാക്കിയ അവര്‍ പിന്നീട് അയാക്‌സിനെ പരാജയപ്പെടുത്തിയാണ് ചാംപ്യന്‍സ് ലീഗില്‍ മുത്തമിട്ടത്. കഴിഞ്ഞ 21 വര്‍ഷത്തിനിടെ 2014-15 സീസണില്‍ ഫൈനലിലെത്തിയ അവര്‍ക്ക് ബാഴ്‌സലോണയോട് പരാജയം സമ്മതിച്ച് രണ്ടാം സ്ഥാനത്തെത്താനായിരുന്നു യോഗം. ഇത്തവണ ആ കുറവ് പരിഹരിക്കുക ലക്ഷ്യമിട്ടാണ് അവരും കച്ച മുറുക്കുന്നത്. ചാംപ്യന്‍സ് ലീഗ് സെമിയില്‍ കടുത്ത പോരാട്ടം തന്നെ പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."