സഊദിയിൽ ഇന്ന് 3,938 പുതിയ രോഗികൾ, 2,589 രോഗ മുക്തി, 46 മരണം, ഏറ്റവും കൂടുതൽ രോഗികൾ കണ്ടെത്തിയത് ദമാമിൽ
റിയാദ്: സഊദിയിൽ ഇന്ന് 46 രോഗികൾ വൈറസ് ബാധയേറ്റു മരണപ്പെട്ടതായി സഊദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,938 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് 2,589 രോഗികളാണ് രോഗ മുക്തി നേടിയത്.
#عاجل_السعودية #وزارة_الصحة : فيروس #كورونا المستجد.
— قناة السعودية ?? (@saudiatv) June 26, 2020
الحالات الجديدة: 3938حالة
حالات التعافي : 2589
الوفيات الجديدة : 46 #نعود_بحذر pic.twitter.com/PciYg0uXn1
അതേസമയം, ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം ഉയർന്നിട്ടുണ്ട്. നിലവിൽ 2,273 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. ഇന്ന് സ്ഥിരീകരിച്ച വൈറസ് ബാധിതരിൽ ഏറ്റവും കൂടുതൽ ദമാമിലാണ്. 346 വൈറസ് ബാധയാണ് ഇവിടെ സ്ഥിരീകരിച്ചത്. റിയാദിൽ 217 വൈറസ് ബാധയാണ് സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 1,474 ആയും വൈറസ് ബാധിതർ 174,577 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 2,589 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 120,471 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."