മണ്ണാര്‍ക്കാട്ട് ആന ചെരിഞ്ഞ കേസില്‍ സ്റ്റേ വേണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി
കൊച്ചി: മണ്ണാര്‍ക്കാട്ട് ആന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ചെരിഞ്ഞ കേസില്‍ താല്‍ക്കാലിക സ്റ്റേ വേണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. പ്രതികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി പ്രോസിക്യുഷനോട് വിശദീകരണം തേടി.
കേസ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഒന്നും രണ്ടും പ്രതികളായ അബ്ദുല്‍ കരീമും മകന് റിയാസുദ്ദീനും ഹരജി നല്‍കിയത്. ദേശീയ ഉധ്യാനത്തിന്റെ പരിധിയില്‍ വച്ച് മൃഗങ്ങള്‍ക്ക് പരുക്കേറ്റാല്‍ കേസെടുക്കേണ്ടത് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ്. എന്നാല്‍, തങ്ങള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത് മണ്ണാര്‍ക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
അന്വേഷണ ഉദ്യോഗസ്ഥനു തങ്ങള്‍ക്കെതിരെ കേസെടുക്കാനുള്ള അധികാരമില്ലെന്നും കേസ് റദ്ദാക്കണമെന്നും പ്രതികള്‍ ആവശ്യപ്പട്ടു. പ്രതികളുടെ ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. ജസ്റ്റിസ് വി. ഷേര്‍സി കേസ് ജൂലൈ 28നു പരിഗണിക്കാനായി മാറ്റി. സ്ഫോടകവസ്തു കൈവശം വയ്ക്കുക, വന്യ ജീവികളെ വേട്ടയാടുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ മെയ് 27നാണ് അമ്പലമ്പാറ തെയ്യംകുണ്ടില്‍ ആന ചരിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."