മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളെ മോഡല്‍ റസിഡന്‍ഷ്യല്‍ കോളജുകളാക്കും: മന്ത്രി ബാലന്
വടക്കഞ്ചേരി: സംസ്ഥാനത്തെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളെ മോഡല്‍ റസിഡന്‍ഷ്യല്‍ കോളജുകളാക്കി ഉയര്‍ത്തുമെന്ന് മന്ത്രി എ.കെ ബാലന്. ആയക്കാട് സി.എ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 36 ഹൈടെക് ക്ലാസ് മുറികളും അനുബന്ധ സംവിധാനങ്ങളുമായി അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഭിന്ന തലങ്ങളില്‍ സമഗ്രമായ വളര്‍ച്ച പ്രദാനം ചെയ്ത് മിടുക്കരായ പൗരന്മാരെ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സ്കൂളുകളെയും ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തും. എല്ലാ നിയോജകമണ്ഡലങ്ങളിലെയും ഒരു സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കും. ഇതിനായി 10 കോടി രൂപ ചെലവാക്കും. പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തും. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ മാതൃക കേന്ദ്രങ്ങളാക്കുന്നതിനുള്ള പദ്ധതികള്‍ പൊതുവിദ്യാലയ സംരക്ഷണ മിഷനിലൂടെ നടപ്പിലാക്കി വരുന്നു, മന്ത്രി പറഞ്ഞു.
ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ചാമുണ്ണി അധ്യക്ഷനായി. സ്മാര്‍ട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം മുന്‍ മന്ത്രി കെ.ഇ ഇസ്മായില്‍ നിര്‍വഹിച്ചു. മുന്‍ മന്ത്രി വി.സി കബീര്‍ മികച്ച വിദ്യാര്‍ഥികളെ ആദരിച്ചു. കെ. പോള്‍ തോമസ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ മറീന പോള്‍, വടക്കാഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത പോള്സന്, പി. ഗംഗാധരന്, വനജ രാധാകൃഷ്ണന്, എം. മനോജ്, സുധീര്‍ ബാബു, എം.കെ സുരേന്ദ്രന്, എന്‍. അശോകന്, എ.എസ് സുരേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."