തമിഴകത്ത് കൊവിഡ് മരണ താണ്ഡവം: ഇന്നുമാത്രം മരിച്ചത് 46 പേര്‍; ആകെ മരണം 957
ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് പിടിമുറുക്കിയതോടെ മരണവും കനത്തു. 46 പേരാണ് ഇന്ന് മാത്രം മരിച്ചത്. ആകെ മരണം 957 ആയി.
ഇതോടെ ഭീതിയിലാണ് തമിഴകം. ഇന്ന് 3,645 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് തമിഴകത്ത് കോവിഡ് ബാധിതര്‍ 3,500 കടക്കുന്നത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 74,622 ആയി.
അതേ സമയം ചെന്നൈയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. ആലപ്പുഴ സ്വദേശി എം സതീഷ്‌കുമാറാണ് മരിച്ചത്. മന്ദവേളി സ്വകാര്യ സ്‌കൂളിലെ അധ്യാപകനാ യിരുന്നു.
ചെന്നൈയിലാണ് വൈറസ് ബാധിതര്‍ ഏറ്റവുമധികമുള്ളത്. 1,956 പേര്‍ക്കാണ് ചെന്നൈയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 49,690 ആയി.
32,305 ആണ് നിലവില്‍ സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍. 1,358 പേര്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടു. 41,357 പേരാണ് തമിഴ്നാട്ടില്‍ ഇതുവരെ രോഗമുക്തി നേടിയത്. വിദേശ രാജ്യങ്ങളില്‍നിന്ന് (ബഹ്റൈന്‍ 12, ഖത്തര്‍ 4, സിംഗപ്പുര്‍ 3, സൗദി അറേബ്യ 2, മാലദ്വീപ് 1) വിമാനമാര്‍ഗം എത്തിയ 22 പേര്‍ക്കും മാലദ്വീപില്‍നിന്ന് കപ്പല്‍മാര്‍ഗം എത്തിയ നാലുപേര്‍ക്കും തമിഴ്നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."