ഭര്‍ത്താവിന്റെ ശമ്പളത്തിന്റെ 25 ശതമാനം ജീവനാംശം നല്കുന്നതില് തെറ്റില്ലെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: വിവാഹ മോചനത്തിന് ശേഷം ഭര്‍ത്താവിന്റെ ശമ്പളത്തിന്റെ 25ശതമാനം ജീവനാംശമായി ഭാര്യ ആവശ്യപ്പെടുന്നതില്‍ തെറ്റില്ലെന്ന് സുപ്രിം കോടതി. 25ശതമാനം എന്നത് ദമ്പതികളുടെ വിവാഹമോചനത്തിന് ശേഷം നല്കാവുന്ന ന്യായമായ ജീവനാംശ തുകയാണെന്നാണ് സുപ്രിം കോടതിയുടെ നിരീക്ഷണം. ബംഗാളിലെ ഹൂഗ്ലിയിലെ വിവാഹമോചിതരായ ദമ്പതികളുടെ ജീവനാംശ തുകയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് കോടതി 25 ശതമാനം തുക ആവശ്യപ്പെടുന്നതില്‍ തെറ്റില്ലെന്ന് വിലയിരുത്തിയത്.
ജസ്റ്റിസ് ആര്. ഭാനുമതി, എം.എ ശാന്തനഗൗഡര്‍ തുടങ്ങിയവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.മുന്‍ഭാര്യക്ക് 23,000 പ്രതിമാസം ജീവനാംശമായി നല്‍കണമെന്ന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് പരാതിക്കാരന് സുപ്രിം കോടതിയിലെത്തിയത്. പരാതിക്കാരന് രണ്ടാമതും വിവാഹിതനായതിനാല്‍ പുതിയ കുടുംബത്തെ സംരക്ഷിക്കണമെന്നത് കണക്കിലെടുത്താണ് 3000 രൂപ കോടതി ഇളവ് തന്നതെന്നും ജസ്റ്റിസ് ആര്. ഭാനുമതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."