കുടിവെള്ള സാമ്പിളുകള്‍ പരിശോധിക്കാന്‍ ചാര്‍ജ് ഈടാക്കരുതെന്ന് കലക്ടറുടെ ഉത്തരവ്്
മാനന്തവാടി: ജില്ലയില്‍ ജലജന്യരോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുടിവെള്ള സാമ്പിളുകളുടെ ഗുണനിലവാരം പരിശോധനക്ക് ചാര്‍ജ് ഈടാക്കരുതെന്ന് വാട്ടര്‍ അതോറിറ്റിക്ക് കലക്ടറുടെ ഉത്തരവ്. ജില്ലയില്‍ ജനുവരി ഒന്നു മുതല്‍ ജൂണ്‍ ഒന്നു വരെയുള്ള കാലയളവില്‍ ജലജന്യരോഗങ്ങളുമായി ബന്ധപ്പെട്ട് 6507 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഈ സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ നിര്‍ദേശം നല്‍കിയത്. വാട്ടര്‍ അതോറിറ്റിക്ക് കീഴില്‍ കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന ക്വാളിറ്റി കണ്‍ട്രോള്‍ ലാബിലാണ് ഇപ്പോള്‍ കുടിവെള്ള ഗുണനിലവാര പരിശോധനക്ക് സൗകര്യമുള്ളത്. അതോറിറ്റിയുടേത് അല്ലാത്ത മറ്റേത് പരിശോധനക്കും 600 രൂപയാണ് ചാര്‍ജ് ഈടാക്കിയിരുന്നത്.
ഇത് സെപ്തംബര്‍ 30 വരെ സൗജന്യമാക്കാനാണ് ഉത്തരവില്‍ വ്യകതമാക്കിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന് പുറമെ ട്രൈബല്‍, റവന്യു വകുപ്പുകള്‍ എന്നിവര്‍ പരിശോധനക്കായി നല്‍കുന്ന കുടിവെള്ളത്തിനും ഉത്തരവ് പ്രകാരം ചാര്‍ജ് ഈടാക്കില്ല.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ജലജന്യരോഗങ്ങള്‍ വര്‍ധിച്ചതായാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. ജല ദൗര്‍ഭല്യതയും, ജലത്തിന്റെ ഗുണമേന്മ കുറവുമാണ് രോഗങ്ങള്‍ക്ക് പ്രധാന കാരണം.
കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയ, ഇ. കോളി എന്നിവ വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. രോഗങ്ങള്‍ പടരുമ്പോള്‍ ആദിവാസി കോളനികള്‍, പൊതുകിണറുകള്‍, പഞ്ചായത്ത് കുടിവെള്ള വിതരണ സ്രോതസുകള്‍, വിദ്യാലയങ്ങളിലെ കിണറുകള്‍, ഹോസ്റ്റലുകളിലെ കിണറുകള്‍ എന്നിവടങ്ങളിലെയെല്ലാം വെള്ളം ആരോഗ്യ വകുപ്പ് മുന്‍കൈ എടുത്താണ് പരിശോധനക്ക് അയച്ചിരുന്നത്.
ഫലം ലഭിച്ച് കഴിഞ്ഞാല്‍ ആരോഗ്യ വകുപ്പ് കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി ഗുണനിലവാരം വര്‍ധിപ്പിക്കുകയാണ് പതിവ്.
ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ നിരന്തര സമ്മര്‍ദത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് നിര്‍ദേശം നല്‍കിയത്. റവന്യു, പട്ടികവര്‍ഗ വകുപ്പ് എന്നിവയും ഉത്തരവ് ഏറെ ഉപകാരപ്രദമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."