200 കോടിയുടെ കുടിശ്ശികയായി: ഇനി വയ്യ, കാരുണ്യ വഴി കൊട്ടിയടക്കാന്‍ സ്വകാര്യ ആശുപത്രികള്‍
തിരുവനന്തപുരം: ആ കാരുണ്യം അധികനാള്‍ ഉണ്ടാവില്ലെന്നറിയാമായിരുന്നു. ഒടുവില്‍ അതിനു തീരുമാനമാവുകയാണ്. കോടികളുടെ കുടിശ്ശിക കിട്ടാക്കനിയായതോടെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ ഇനി സ്വകാര്യ ആശുപത്രികള്‍ (കാസ്പ്) ഉണ്ടാകില്ല. 200 കോടിയോളം രൂപയാണ് വിവിധ ആശുപത്രികള്‍ക്കായി കുടിശ്ശിക വരുത്തിയിട്ടുള്ളത്.
അതുകൊണ്ടുതന്നെ ജൂലൈ ഒന്നുമുതല്‍ ആരോഗ്യ ഇന്‍ഷ്വറസ് പദ്ധതി പ്രകാരം സൗജന്യ ചികിത്സ നല്‍കാനാവില്ലെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ സര്‍ക്കാറിനെ അറിയിച്ചു കഴിഞ്ഞു. അടുത്ത വര്‍ഷത്തേക്ക് നിശ്ചയിച്ച പുതിയ ചികിത്സ നിരക്കുകള്‍ സ്വീകാര്യമല്ലെന്ന് നേരത്തേതന്നെ മാനേജ്മന്റെുകള്‍ അറിയിച്ചതാണ്.
വെള്ളിയാഴ്ച മാനേജ്മന്റെ് പ്രതിനിധികള്‍ യോഗം ചേര്‍ന്നാണ് ഈ തീരുമാനമെടുത്തത്. ഇന്‍ഷ്വറന്‍സ് കമ്പനിക്ക് സര്‍ക്കാര്‍ യഥാസമയം പണം കൈമാറാത്തതാണ് കുടിശ്ശിക വരാന്‍ കാരണമെന്ന് മാനേജ്മന്റെ് പ്രതിനിധികള്‍ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതി ഈ മാസം 30ന് അവസാനിക്കും. കോവിഡ് സാഹചര്യത്തിലാണ് 30 വരെ നീട്ടിയത്. ജൂലൈ ഒന്നുമുതല്‍ സംസ്ഥാന ആരോഗ്യ ഏജന്‍സിക്കുകീഴില്‍ പദ്ധതി നടത്താനാണ് സര്‍ക്കാര്‍ ആലോചന. കാരുണ്യ ബെനവലന്റ് പദ്ധതിയും ഇതിനുകീഴിലേക്ക് മാറ്റും. ഇതോടെ ആയിരങ്ങളുടെ ചികിത്സാ സ്വപ്‌നത്തിനു മേലാണ് ഇടിത്തീ വീഴുന്നത്. കേന്ദ്രസര്‍ക്കാറിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയുമായി ചേര്‍ന്നാണ് സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."