HOME
DETAILS
MAL
കേരള ഡയലോഗിന് തുടക്കം
backup
June 27 2020 | 03:06 AM
തിരുവനന്തപുരം: കൊവിഡ് - 19ന്റെ പശ്ചാത്തലത്തില്‍ പുതിയ ആശയങ്ങളും വികസന മാതൃകകളും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഓണ്‍ലൈന്‍ സംവാദ പരിപാടി കേരള ഡയലോഗിന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കൊവിഡ് അനന്തര ലോകത്തെ മാറ്റങ്ങള്‍ക്കായി തയാറെടുക്കാന്‍ ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
അതിജീവനത്തിനായി നാം പുതിയ രീതികള്‍ തേടണം. സര്‍ക്കാരുകള്‍ക്കുമാത്രം ഇതിനു കഴിയില്ല. ജനങ്ങളുടെ സഹകരണവും വേണം. ഇതിനാണ് കേരള ഡയലോഗ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ ഇടപെടല്‍ അത്ഭുതപ്പെടുത്തുന്നതാണെന്ന് നോം ചോംസ്‌കി അഭിപ്രായപ്പെട്ടു. വിയറ്റ്‌നാം, സൗത്ത് കൊറിയ, തായ്‌വാന്‍ എന്നീ കിഴക്കനേഷ്യന്‍ രാജ്യങ്ങളും മികച്ച രീതിയിലാണ് കൊവിഡിനെ നേരിട്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം വളര്‍ത്തിയെടുത്ത ശക്തമായ സംവിധാനവും മെച്ചപ്പെട്ട പൊതുജനാരോഗ്യ ശൃംഖലയുമാണ് കൊവിഡ് മഹാമാരിയെ വിജയകരമായി പ്രതിരോധിക്കാന്‍ കേരളത്തെ സഹായിക്കുന്നതെന്ന് നൊബേല്‍ സമ്മാന ജേതാവും പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യാസെന്‍ പറഞ്ഞു.
കൊവിഡ് നേരിടാന്‍ കേരളം വളരെ നേരത്തെ തന്നെ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചെന്നു ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. ജനുവരി ആദ്യം തന്നെ സംസ്ഥാനം കൊവിഡ് പ്രതിരോധ നടപടികള്‍ തുടങ്ങി.
മറ്റു രാജ്യങ്ങളില്‍നിന്ന് പ്രവാസികള്‍ മടങ്ങി വരുന്നത് വെല്ലുവിളിയാണെന്നും കൊവിഡ് സമൂഹവ്യാപനത്തിലേക്ക് പോകാതെ നിയന്ത്രിക്കാന്‍ കഴിയണമെന്നും കേരള ഡയലോഗില്‍ പങ്കെടുത്ത് സംസാരിക്കവേ സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."