കാട്ടാന ആക്രമണം: ഗൃഹനാഥന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
ചേരമ്പാടി: ചേരമ്പാടി-ചുങ്കത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന വ്യാപക നാശം വരുത്തി. ചുങ്കത്ത് മുഹമ്മദലിയുടെ വീടിന് മുന്നിലെത്തിയ കാട്ടാനയുടെ ആക്രമണത്തില്‍ തലനാരിഴക്കാണ് മുഹമ്മദലി രക്ഷപ്പെട്ടത്. വീടിന്റെ മുന്‍വശത്ത് തന്നെയുണ്ടായിരുന്ന ഒറ്റയാനാണ് ഇയാളെ ആക്രമിച്ചത്.
ഈയടുത്തായി ഇയാളുടെ വീട്ടുവളപ്പിലുള്ള പ്ലാവിന്‍ ചുവട്ടില്‍ ഇടക്കിടെ കാട്ടാനകളെത്താറുണ്ടായിരുന്നു. കഴിഞ്ഞദിവസം രാത്രിയിലും ശബ്ദം കേട്ട മുഹമ്മദലി വീടിന്റെ മുന്‍വാതില്‍ തുറന്ന് പുറത്തിറങ്ങുന്നതിനിടെയാണ് മുറ്റത്ത് തന്നെ നില്‍ക്കുകയായിരുന്ന ഒറ്റയാന്‍ മുഹമ്മദലിക്ക് നേരെ തിരിഞ്ഞത്.
പെട്ടെന്ന് വീട്ടിനകത്തേക്ക് കയറിയതാണ് ഇയാളുടെ ജീവന്‍ രക്ഷിച്ചത്. ഇയാളെ ആക്രമിക്കാനുള്ള ശ്രമത്തിനിടെ കാട്ടാനയുടെ തലയിടിച്ച് വീടിന്റെ മുന്‍വശത്തെ മേല്‍ക്കൂര തകര്‍ന്നു. അല്‍പ സമയത്തിന് ശേഷം തൊട്ടടുത്ത വീട്ടു വളപ്പിലെത്തിയ കാട്ടാന വാഴ, കവുങ്ങ്, മറ്റു വിളകള്‍ എന്നിവ നശിപ്പിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ പല ഭാഗത്തു നിന്നും ശബ്ദമുണ്ടാക്കിയതോടെയാണ് ആന പിന്തിരിഞ്ഞത്.
മാസങ്ങളായി ചപ്പുന്‍തോട് ചേപ്പോട്, ചുങ്കം, കോരഞ്ചാല്‍ പ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷമാണ്. വനം വകുപ്പിന് പരാതി നല്‍കിയെങ്കിലും ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."