HOME
DETAILS
MAL
വ്യാജവാര്‍ത്ത പരിശോധിക്കാന്‍ കേരളത്തിലും കേന്ദ്രമാരംഭിച്ചു
backup
June 27 2020 | 03:06 AM
കൊച്ചി: കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളുടെയും വിവരങ്ങളുടെയും നിജസ്ഥിതി പരിശോധിക്കാന്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം കേരളത്തിലും യൂനിറ്റ് ആരംഭിച്ചു. മന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണ് കൊച്ചിയില്‍ ഫാക്ട് ചെക്ക് യൂനിറ്റ് ആരംഭിച്ചത്.
ുശയസലൃമഹമളമരരേവലരസ@ഴാമശഹ.രീാ എന്ന ഇ-മെയിലില്‍ സംസ്ഥാന ഫാക്ട് ചെക്ക് യൂനിറ്റിലേക്ക് സന്ദേശങ്ങള്‍ പരിശോധനയ്ക്കായി അയക്കാം. അവയ്ക്ക് നിശ്ചിത സമയത്തിനുള്ളില്‍ മറുപടി ലഭിക്കുമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.
പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തിരുവനന്തപുരം റീജിയണല്‍ ഓഫിസ് ഡെപ്യൂട്ടി ഡയരക്ടറുടെ നേതൃത്വത്തില്‍ അഞ്ച് ഉദ്യോഗസ്ഥര്‍ അടങ്ങുന്നതാണ് സംസ്ഥാന ഫാക്ട് ചെക്ക് യൂനിറ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."